വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കായിക ലോകത്തുനിന്നും ജനവിധി തേടിയ പ്രമുഖര്‍; അവരുടെ ജയപരാജയങ്ങള്‍ അറിയാം

കായിക ലോകത്തുനിന്നും ജനവിധി തേടിയ പ്രമുഖര്‍ | #ElectionResults2019 | Oneindia Malayalam

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതോടുകൂടി കായിക രംഗത്തുനിന്നും മത്സരിച്ചവരുടെ ജയപരാജയങ്ങളും അറിവായി. ക്രിക്കറ്റ്, ഷൂട്ടിങ്, ബോക്‌സിങ് തുടങ്ങി ഒളിമ്പിക്‌സിലും മറ്റ് അന്തര്‍ദേശീയ കായിക ഇനങ്ങളിലും മെഡല്‍ നേടിയവര്‍ ഉള്‍പ്പെടെ രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കാനായി ഇറങ്ങിയിരുന്നു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളായാണ് ഇവര്‍ ജനവിധി തേടിയത്.

<br>വോനിന്റെ ഡ്രീം ഇലവന്‍; ഇന്ത്യയില്‍ നിന്നും മൂന്നു പേര്‍, ധോണിയില്ല!! പകരമെത്തിയത് ഈ താരം...
വോനിന്റെ ഡ്രീം ഇലവന്‍; ഇന്ത്യയില്‍ നിന്നും മൂന്നു പേര്‍, ധോണിയില്ല!! പകരമെത്തിയത് ഈ താരം...

നേരത്തെ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ധു, മുഹമ്മദ് അസറുദ്ദീന്‍ തുടങ്ങിയവര്‍ പാര്‍ലമെന്റിലേക്ക് ജയിച്ചുകയറിയവരാണ്. 2009ല്‍ ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍നിന്നും അസറുദ്ദീന്‍ ജയിച്ചിരുന്നു. സിദ്ധുവാകട്ടെ 2004ല്‍ അമൃത്സറില്‍ നിന്നും ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തിയിരുന്നു. എന്നാല്‍, 2017ല്‍ അദ്ദേഹം കോണ്‍ഗ്രസിലേക്ക് കൂടുമാറി.

രാജ്യവര്‍ധന്‍ സിങ് റഥോഡും കൃഷ്ണ പൂണിയയും

രാജ്യവര്‍ധന്‍ സിങ് റഥോഡും കൃഷ്ണ പൂണിയയും

കേന്ദ്ര കായികമന്ത്രിയെന്ന നിലയില്‍ മികച്ച സേവനം കാഴ്ചവെച്ച മുന്‍ ഒളിമ്പിക്‌സ് ഷൂട്ടിങ് മെഡല്‍ ജേതാവ് രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡ് ഇത്തവണയും ബിജെപി ടിക്കറ്റില്‍ ജയിച്ചുകയറി. ജയ്പൂര്‍ റൂറലില്‍ മത്സരിച്ച താരം 63.83 ശതമാനം വോട്ടുകളാണ് നേടിയത്. അതേസമയം റാഥോഡിനെതിരെ മത്സരിച്ച മുന്‍ ഡിസ്‌കസ് താരം കൃഷ്ണ പൂണിയയ്ക്ക് 33.8 ശതമാനം വോട്ടുകള്‍മാത്രമാണ് ലഭിച്ചത്.

ഗൗതം ഗംഭീറും കീര്‍ത്തി ആസാദും

ഗൗതം ഗംഭീറും കീര്‍ത്തി ആസാദും

ബിജെപി ടിക്കറ്റില്‍ ദില്ലി ഈസ്റ്റില്‍ മത്സരിച്ച മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗഭീര്‍ 3.91 ലക്ഷം വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ അര്‍വിന്ദര്‍ സിങ് ലൗലിയെ പരാജയപ്പെടുത്തി. മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദിന് തോല്‍വിയായിരുന്നു ഫലം. ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ആസാദ് ബിജെപി സ്ഥാനാര്‍ഥി പശുപതി നാഥിനോട് തോറ്റു. 1983ല്‍ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു കീര്‍ത്തി ആസാദ്.

വിജേന്ദര്‍ സിങ്

വിജേന്ദര്‍ സിങ്

കോണ്‍ഗ്രസിനുവേണ്ടി മത്സരിച്ച ബോക്‌സര്‍ വിജേന്ദര്‍ സിങ് മൂന്നാം സ്ഥാനത്തേക്ക് പുറംതള്ളപ്പെട്ടു. സൗത്ത് ദില്ലിയില്‍ ബിജെപിയുടെ രമേഷ് ബിഥൂരി 54.2 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ രാഘവ് ഛദ്ദ 27.6 ശതമാനവും വിജേന്ദറിന് 15.2 ശതമാനവും വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ വിജേന്ദര്‍ ഇപ്പോള്‍ പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ സജീവമാണ്.


Story first published: Friday, May 24, 2019, 10:36 [IST]
Other articles published on May 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X