For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജരംഗ് പുനിയക്ക് ഖേല്‍രത്‌ന; ദീപാ മാലിക്കിനും പരമോന്നത പുരസ്‌ക്കാരമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഗുസ്തി താരം ബജരംഗ് പുനിയക്ക് രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌ക്കാരം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്‍,കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ബജരംഗ് അവാര്‍ഡിനായുള്ള അവസാന 12 പേരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഗുസ്തിയില്‍ രാജ്യത്തിന് സമ്മാനിച്ച മഹത്തായ നേട്ടങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. ബജരംഗിനൊപ്പം റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നാമനിര്‍ദേശം ചെയ്ത വിനീഷ് ഫോഗട്ടും അവസാന പട്ടികയില്‍ ഇടം നേടിയതായാണ് വിവരം.

പിടിഐയും ഐഎഎന്‍എസുമാണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്. നാളെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം. തനിക്ക് ലഭിച്ച മെഡലുകള്‍ ഖേല്‍രത്‌നയ്ക്ക് തന്നെ അര്‍ഹനാക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. നിലവില്‍ ജിയോര്‍ജിയയാണ് അദ്ദേഹത്തിന്റെ പരിശീലകന്‍. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 65 കിലോ ഗ്രാം വിഭാഗത്തിലാണ് ബജരംഗ് സ്വര്‍ണ്ണം നേടിയത്. 2014ല്‍ ഇതേ ഇനത്തില്‍ അദ്ദേഹം വെള്ളി നേടിയിരുന്നു.ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇതേ വിഭാഗത്തിലാണ് ബജരംഗിന്റെ സ്വര്‍ണ്ണ നേട്ടം.

bajrangpunia

2014ല്‍ ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 61 കിലോഗ്രാം വിഭാഗത്തില്‍ അദ്ദേഹം വെള്ളി നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും രണ്ട് തവണയും ഏഷ്യന്‍ ഇന്‍ഡോര്‍ ആന്റ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗെയിംസിലും ബജരംഗ് സ്വര്‍ണ്ണം നേടിയിട്ടുണ്ട്. 2015ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 25കാനായ ബജരംഗ് അടുത്തവര്‍ഷം നടക്കുന്ന ടോക്കിയോ ഒളിംപിക്‌സിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. പാരാലിംപിക് താരം ദീപാ മാലിക്കിനും ഖേല്‍രത്‌ന ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. 2016ലെ പാരാലിംപിക്‌സില്‍ ഷോര്‍ട്ട്പുട്ടില്‍ വെള്ളിയും 2011ല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും ദീപ നേടിയിട്ടുണ്ട്.

Story first published: Friday, August 16, 2019, 16:52 [IST]
Other articles published on Aug 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+