വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാന്‍വിച്ച് കഴിച്ചിരിക്കവെ ധോണി പറഞ്ഞു, പോയി പാഡണിയൂ; ലോകകപ്പ് ഓര്‍മകള്‍ പങ്കുവെച്ച് റെയ്‌ന

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് സുരേഷ് റെയ്‌ന. മധ്യനിരയില്‍ പ്രധാനമായും റെയ്‌നയെ ആശ്രയിച്ചായിരുന്നു ഒരു സമയത്ത് ഇന്ത്യയുടെ കുതിപ്പ്. നിലവില്‍ ടീമിന് പുറത്തുള്ള റെയ്‌ന 2015ലെ ഏകദിന ലോകകപ്പിലെ പാകിസ്താനെതിരായ മത്സരത്തിലെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ്. ധോണിയുമായുള്ള സൗഹൃദം ഉയര്‍ത്തിക്കാട്ടുന്ന സംഭവമാണ് റെയ്‌ന പങ്കുവെച്ചത്.

2015 ലോകകപ്പ്

2015ലെ ലോകകപ്പില്‍ അപ്രതീക്ഷിത തീരുമാനമാണ് ധോണിയെടുത്തത്. നാലാം നമ്പറില്‍ ഇറങ്ങി ആക്രമിച്ച് കളിക്കാനായിരുന്നു എനിക്ക് കിട്ടയ ദൗത്യം. രോഹിത് ശര്‍മയെ നേരത്തെ നഷ്ടമായ ഇന്ത്യക് രണ്ടാം വിക്കറ്റില്‍ കോലിയും ധവാനും ചേര്‍ന്ന് 129 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റെയ്‌ന ക്രീസിലെത്തുമ്പോള്‍മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 എന്ന നിലയിലായിരുന്നു ഇന്ത്യ. സാധാരണ നാലാം നമ്പറില്‍ അജിന്‍ക്യ രഹാനെയാണ് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ പാകിസ്താന്റെ സ്പിന്നാക്രമണത്തെ നേരിടാന്‍ ധോണി റെയ്‌നയെ നിയോഗി ക്കുകയായിരുന്നു.

സാന്‍ഡ് വിച്ച് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു

ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്തില്ല. പാകിസ്താനെതിരായ മത്സരത്തിനിടെ ഞാന്‍ ഡ്രസിങ് റൂമിലിരുന്ന് സാന്‍ഡ് വിച്ച് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. 20 ഓവര്‍ കഴിഞ്ഞ് പെട്ടെന്നുതന്നെ ധോണി എന്നോട് പാഡണിയാന്‍ പറഞ്ഞു. വിരാട് നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. എന്നാല്‍ അധികം വൈകാതെ ധവാന്‍ റണ്ണൗട്ടായി.നാലാം നമ്പറിലിറങ്ങിയ ഞാന്‍ ആക്രമിച്ച് കളിച്ച് 70നും 80നും ഇടയില്‍ റണ്‍സെടുത്തതായും റെയ്‌ന പറഞ്ഞു.

ഐപിഎല്‍ സെപ്തംബറില്‍; അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരം നടത്താന്‍ തയ്യാറെന്ന് ബിസിസിഐ

 റെയ്‌ന

യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റെയ്‌ന ഓര്‍മ പങ്കുവെച്ചത്. വിരാട് കോലി സെഞ്ച്വറി നേടിയ മത്സരത്തില്‍ 56 പന്തില്‍ 74 റണ്‍സാണ് റെയ്‌ന നേടിയത്. പാകിസ്താന്റെ സ്പിന്‍ പ്രതിരോധത്തെ തകര്‍ത്തുകളയുന്ന പ്രകടനമായിരുന്നു റെയ്‌ന പുറത്തെടുത്തത്. അഞ്ച് ഫോറും മൂന്ന് സിക്‌സും റെയ്‌ന പറത്തി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 301 റണ്‍സ് പാകിസ്താന് വിജയം ഒരുക്കിയപ്പോള്‍ പാകിസ്താന്റെ പോരാട്ടം 224 റണ്‍സില്‍ അവസാനിച്ചു. 76 റണ്‍സിന് ജയം ഇന്ത്യക്ക്.

കഴിവുണ്ടായിരുന്നു, പക്ഷെ രോഷം വിനയായി - ഗംഭീറിനെ കുറിച്ച് ദിലീപ് വെങ്‌സര്‍ക്കാര്‍

ഞാന്‍ ധോണിയോട് ചോദിച്ചു

മത്സരശേഷം ഞാന്‍ ധോണിയോട് ചോദിച്ചു എന്തിനാണ് ഇങ്ങനെയൊരു മാറ്റം വരുത്തിയതെന്ന്. നീ ലെഗ്‌സപിന്നര്‍മാര്‍ക്കെതിരേ മികച്ച രീതിയില്‍ കളിക്കുമെന്ന് ഞാന്‍ ചിന്തിച്ചു. പാകിസ്താന്റെ ആ സമയത്ത് സ്പിന്‍ നിരയെ നേരിടാന്‍ നിനക്കായിരുന്നു കൂടുതല്‍ കഴിയുമായിരുന്നതെന്ന് ധോണി പറഞ്ഞുവെന്നും റെയ്‌ന വെളിപ്പെടുത്തി. എന്റെ ബാറ്റിങ്ങിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തുവെന്ന് റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ഇത്തവണ ഞങ്ങള്‍ കരുതി തന്നെയാണ്, ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി കമ്മിന്‍സ്

റെയ്‌ന

ഇന്ത്യയുടെ മധ്യനിരയിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹമുണ്ടെന്നും വരുന്ന ടി20 ലോകകപ്പില്‍ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കഴിഞ്ഞ ദിവസം റെയ്‌ന പ്രതീക്ഷ പങ്കുവെച്ചിരുന്നു. ഐപിഎല്ലില്‍ ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെടുന്തൂണാണ് റെയ്‌ന.

Story first published: Sunday, May 24, 2020, 12:12 [IST]
Other articles published on May 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X