വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ്: ഇപ്പോള്‍ ബാക്കപ്പ് ഓപ്പണര്‍... കളിക്കേണ്ടത് നാലാം നമ്പറില്‍!! മറ്റൊരാളെ തിരയേണ്ട

നാലാം നമ്പറില്‍ ആരെ ഇറക്കുമെന്ന കാര്യത്തില്‍ ഇന്ത്യക്ക് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്

By Manu
നാലാം നമ്പറിൽ രാഹുൽ തന്നെയല്ലേ നല്ലത് ?

മുംബൈ: കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം നേരിടുന്ന ഏറ്റവും വലിയ ആശയക്കുഴപ്പം നാലാം നമ്പറില്‍ ആരെ ബാറ്റിങിന് ഇറക്കുമെന്ന കാര്യത്തിലാണ്. പലരെയും ഈ പൊസിഷനില്‍ ഇന്ത്യ മാറി മാറി പരീക്ഷിച്ചു നോക്കിയെങ്കിലും അവരൊന്നും സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ടീമില്‍ സ്ഥാനമുറപ്പിച്ചില്ല. ഇപ്പോള്‍ ഐസിസിയുടെ ഏകദിന ലോകകപ്പ് പടിവാതില്‍ക്കെ എത്തി നില്‍ക്കുമ്പോഴും നാലാമന്‍ ആരെന്ന ചോദ്യത്തിന് ഇന്ത്യക്കു കൃത്യമായ ഉത്തരമില്ല.

ലോകകപ്പ്: പഴയ ഇന്ത്യയല്ല, ഇപ്പോഴത്തെ ടീം ഇന്ത്യ... എതിരാളികള്‍ പതറും, ഭുവിയുടെ മുന്നറിയിപ്പ് ലോകകപ്പ്: പഴയ ഇന്ത്യയല്ല, ഇപ്പോഴത്തെ ടീം ഇന്ത്യ... എതിരാളികള്‍ പതറും, ഭുവിയുടെ മുന്നറിയിപ്പ്

നിലയില്‍ യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഈ പൊസിഷനില്‍ കളിപ്പിച്ചു നോക്കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. എന്നാല്‍ രണ്ടോ മൂന്നോ കളികളില്‍ ഫ്‌ളോപ്പായാല്‍ ഇന്ത്യക്കു മറ്റൊരാളെ കണ്ടെത്തേണ്ടിവരും. നാലാം നമ്പറില്‍ ആരെ ഇറക്കുമെന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റ് തലപുകയ്ക്കവെ നിര്‍ദേശവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ചീഫ് സെലക്ടറായ ദിലീപ് വെങ്‌സാര്‍ക്കര്‍.

രാഹുല്‍ തന്നെ ബെസ്റ്റ്

രാഹുല്‍ തന്നെ ബെസ്റ്റ്

നിലവില്‍ ബാക്കപ്പ് ഓപ്പണറായി ലോകകപ്പ് സംഘത്തില്‍ ഇടം പിടിച്ച ലോകേഷ് രാഹുലിനെ നാലാം നമ്പറില്‍ ഇറക്കുന്നതാവും ഉചിതമെന്നാണ് വെങ്‌സാര്‍ക്കറുടെ അഭിപ്രായം. ഇന്ത്യയുടെ ഓപ്പണര്‍മാരുടെ കാര്യത്തില്‍ സംശയമില്ല. അതു ശിഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെയായിരിക്കും. മൂന്നാം നമ്പറില്‍ വിരാട് കോലി തന്നെ വേണം.
നാലാമനായി രാഹുല്‍ കളിക്കുന്നതാണ് ഏറ്റവും ഉചിതം. ഈ പൊസിഷനില്‍ കളിക്കാനുള്ള സാങ്കേതികത്തികവ് രാഹുലിനുണ്ട്. ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സമാന്‍ തന്നെ നാലാം നമ്പറില്‍ ഇറങ്ങുന്നതാണ് ഉചിതമെന്നും വെങ്‌സാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

സ്ഥിരത നിലനിര്‍ത്താനാവും

സ്ഥിരത നിലനിര്‍ത്താനാവും

രാഹുല്‍ സ്‌പെഷ്യലിസ്റ്റ് ഓപ്പണറായതു കൊണ്ടു തന്നെ ലോകകപ്പില്‍ തുടക്കത്തില്‍ ധവാനെയോ രോഹിത്തിനെയോ നഷ്ടമായാല്‍ ഇന്നിങ്‌സിന് സ്ഥിരത കൊണ്ടുവരാന്‍ രാഹുലിനു കൡയും. ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റായതിനാല്‍ തന്നെ ആവശ്യമെങ്കില്‍ ഓപ്പണറായും രാഹുലിനെ പരീക്ഷിക്കാവുന്നതാണ്. അദ്ദേഹം തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ ഉണ്ടാവണമെന്നു തന്നെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വെങ്‌സാര്‍ക്കര്‍ പറഞ്ഞു.
കഴിഞ്ഞ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി രാഹുല്‍ 593 റണ്‍സെടുത്തിരുന്നു. റണ്‍വേട്ടയില്‍ രണ്ടാമതെത്തിയതും അദ്ദേഹം തന്നെയാണ്.

കഴിഞ്ഞ വര്‍ഷം കളിച്ചു

കഴിഞ്ഞ വര്‍ഷം കളിച്ചു

കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു തന്നെ ഇംഗ്ലണ്ടില്‍ പരമ്പര കളിച്ചത് ലോകകപ്പില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടാവുമെന്ന് വെങ്‌സാര്‍ക്കര്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിലെ കാലാവസ്ഥ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുന്നതാണ്. അതു കൊണ്ടു തന്നെ സാഹചര്യവുമായി പെട്ടെന്നു പൊരുത്തപ്പെടുകയെന്നത് വളരെ നിര്‍ണായകമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു തന്നെ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ പരമ്പര കളിച്ചിരുന്നു. അതു തീര്‍ച്ചയായും ലോകകപ്പില്‍ താരങ്ങള്‍ക്കു ഗുണം ചെയ്യുമെന്നും 1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പുയര്‍മ്പോള്‍ ടീമിലുണ്ടായിരുന്ന വെങ്‌സാര്‍ക്കര്‍ വിശദമാക്കി.

സെമി ഫൈനലിസ്റ്റുകള്‍

സെമി ഫൈനലിസ്റ്റുകള്‍

വരുന്ന ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെയും വെങ്‌സാര്‍ക്കര്‍ പ്രവചിക്കുന്നു. ഇന്ത്യക്കൊപ്പം നിലവിലെ ചാംപ്യന്‍മാരായയ ഓസ്‌ട്രേലിയ, ആതിഥേയരായ ഇംഗ്ലണ്ട് എന്നിവരും സെമിയിലുണ്ടാവും. ഈ മൂന്നു ടീമുകളുടെ കാര്യത്തില്‍ തനിക്കു സംശയമില്ല. എന്നാല്‍ സെമിയിലെത്തുന്ന നാലാമത്തെ ടീം ആരായിരിക്കുമെന്ന് പ്രവചിക്കുക ദുഷ്‌കരമാണെന്ന് അദ്ദേഹം പറഞ്ഞു.

Story first published: Friday, May 17, 2019, 13:04 [IST]
Other articles published on May 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X