Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലൈംഗിക ആരോപണം; ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിക്ക് ക്ലീന്‍ ചിറ്റ്

മുംബൈ: മി ടൂ കാമ്പയിനിലൂടെ ലൈംഗിക ആരോപണത്തിന് വിധേയനായ ബിസിസിഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ രാഹുല്‍ ജോഹ്രിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട്. സിഇഒ നിയോഗിച്ച മുന്നംഗ കമ്മറ്റിയാണ് ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിയത്. ജോഹ്രി മോശമായി പെരുമാറിയെന്ന ആരോപണം കമ്മറ്റി തള്ളിക്കളഞ്ഞു. അതേസമയം, ജോഹ്രിയെ സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ കമ്മറ്റിക്ക് വ്യത്യസ്ത അഭിപ്രായമാണെന്നാണ് സൂചന.

യുവതിയുടെ ആരോപണത്തെ തുടര്‍ന്ന് ജോഹ്രി മൂന്നാഴ്ചയായി നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് കുറ്റ വിമുക്തനാക്കിയതോടെ ഇദ്ദേഹത്തിന് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിഞ്ഞേക്കും. സിഇഒ വിനോദ് റായ് ജോഹ്രി തിരികെ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്നു. അതേസമയം, കമ്മറ്റിയിലെ ഒരു അംഗം ജോഹ്രിയുടെ രാജി ആവശ്യപ്പെടണമെന്ന പക്ഷക്കാരിയാണ്.

Rahul Johri

റിട്ട. ജസ്റ്റിസ് രാകേഷ് ശര്‍മ, മുന്‍ ദില്ലി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ബര്‍ഖ സിങ്, അഭിഭാഷക വീണ ഗൗഡ എന്നിവരായിരുന്നു കമ്മറ്റിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ വീണ ഗൗഡ ജോഹ്രിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കണമെന്ന അഭിപ്രായക്കാരിയാണ്. ജോഹ്രിയില്‍നിന്നും രാജി ആവശ്യപ്പെടണമെന്നതുള്‍പ്പെടെ വീണ ചില നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.

ഡിസ്‌കവറി ചാനലില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ജോഹ്രി മോശം പെരുമാറ്റം നടത്തിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. 2016 ഏപ്രിലിലാണ് ജോഹ്രി ബിസിസിഐ സിഇഒ ആയത്. ഇതിന് മുന്‍പ് ഡിസ്‌കവറി ചാനലില്‍ കഴിവു തെളിയിച്ചിരുന്നു. ഡിസ്‌കവറിയില്‍ ജോലി ചെയ്യുമ്പോള്‍ ഡിസ്‌കവറി നെറ്റ്‌വര്‍ക്ക് ഏഷ്യാ പസഫിക്, മികച്ച മീഡിയ എന്റര്‍ടെയ്ന്റ്‌മെന്റ് എന്ന അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. 2017ല്‍ മികച്ച 10 ബിസിനസ് എക്‌സിക്യൂട്ടിവുമാരിലും ജോഹ്രി ഉള്‍പ്പെട്ടു. ഐപിഎല്‍ മീഡിയ ലേലത്തില്‍ 550 ശതമാനം വര്‍ധനവുണ്ടായതും ജോഹ്രിയുടെ മികവിലാണ്. ഇത്തരത്തില്‍ ഒരു വ്യക്തിക്കെതിരെ ലൈംഗിക ആരോപണ ഉയര്‍ന്നത് ബിസിസിഐയെ പ്രതിരോധത്തിലാക്കിയിരുന്നു.

Story first published: Thursday, November 22, 2018, 8:29 [IST]
Other articles published on Nov 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+