Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയുമായി ദ്രാവിന്റെ മകന്‍; 33 ബൗണ്ടറികള്‍

2 double hundreds in 2 months For Junior Wall | Oneindia Malayalam

ബാംഗ്ലൂര്‍: കളിച്ചു തുടങ്ങുമ്പോള്‍ തന്നെ വരവറിയിച്ചുകഴിഞ്ഞു മുന്‍ ഇന്ത്യന്‍താരം രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ്. അണ്ടര്‍ മത്സരങ്ങളില്‍ വമ്പന്‍ സ്‌കോറുകള്‍ കണ്ടെത്തുന്നത് ശീലമാക്കിയ സമിത് രണ്ട് മാസത്തിനുള്ളില്‍ രണ്ടാമത്തെ ഡബിള്‍ സെഞ്ച്വറിയും നേടി വീണ്ടും വാര്‍ത്തയായിരിക്കുകയാണ്. മല്യ അഥിതി ഇന്റര്‍നാഷണില്‍ സ്‌കൂളിനുവേണ്ടിയാണ് സമിത്തിന്റെ ഗംഭീര പ്രകടനം.

ബെംഗളുരുവില്‍ നടന്ന ബിടിആര്‍ ഷീല്‍ഡ് അണ്ടര്‍ 14 മത്സരത്തില്‍ ആക്രമണാത്മക ബാറ്റിങ്ങാണ് സമിത് കാഴ്ചവെച്ചത്. 146 പന്തില്‍നിന്നും 33 ബൗണ്ടറികളുടെ അകമ്പടിയോടെ 204 റണ്‍സാണ് കുഞ്ഞുദ്രാവിഡ് അടിച്ചെടുത്തത്. സമിത്തിന്റെ ബാറ്റിങ് മികവില്‍ 50 ഓവറില്‍ ടീം 377 റണ്‍സ് നേടി. നേരത്തെ വൈസ് പ്രസിഡന്റ് ഇലവനുവേണ്ടി ദാര്‍വാഡ് സോണിനെതിരെ 201 റണ്‍സടിച്ചും സമിത്ത് ശ്രദ്ധേയനായിരുന്നു.

samitdravid

ഇത്തവണ എതിരാളികളായ ശ്രീ കുമാരന്‍ ചില്‍ഡ്രന്‍സ് അക്കാദമിലെ കുട്ടികള്‍ക്ക് റണ്‍മല മറികടക്കാനായില്ല. കേവലം 110 റണ്‍സിന് ടീമിലെ എല്ലാവരും പുറത്തായി. മല്യ സ്‌കൂള്‍ 267 റണ്‍സിന് ജയിക്കുകയും ചെയ്തു. ബാറ്റിങ്ങില്‍ മാത്രമല്ല, ബൗളിങ്ങിലും സമിത് മികവുകാട്ടി. 2 വിക്കറ്റാണ് ടീമിനുവേണ്ടി സമിത് നേടിയത്. കഴിഞ്ഞവര്‍ഷം ഇന്റര്‍സോണ്‍ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളില്‍നിന്നും 295 റണ്‍സ് നേടിയും സമിത്ത് വരവറിയിച്ചിരുന്നു. അണ്ടര്‍ 12 ക്രിക്കറ്റു മുതല്‍ തുടര്‍ച്ചയായി മികവുകാട്ടുന്ന സമിത് ഭാവി ഇന്ത്യന്‍ താരമാകുമെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് തുടരുന്നത്.

Story first published: Wednesday, February 19, 2020, 8:53 [IST]
Other articles published on Feb 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+