വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാഹുല്‍ ദ്രാവിഡിന് ഇന്ന് പിറന്നാള്‍; ആ ഇന്നിങ്‌സിന്റെ വീഡിയോയുമായി ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലെന്ന വിളിപ്പേരുള്ള രാഹുല്‍ ദ്രാവിഡിന് 47-ാം പിറന്നാള്‍. എണ്ണമില്ലാത്ത കളികളില്‍ ഇന്ത്യയുടെ നെടുംതൂണായി നിന്ന് മഹാരഥന്മാരുടെ പട്ടികയിലേക്ക് നടന്നുകയറിയ ദ്രാവിഡിന് ലോകമെങ്ങുനിന്നും ആശംസകള്‍ പ്രവഹിച്ചു. പകരംവെക്കാനില്ലാത്ത ക്രിക്കറ്റ് താരമാണ് ദ്രാവിഡ്. കളത്തിനകത്തും പുറത്തും ഒരു പോലെ മാന്യത പുലര്‍ത്തിയ ദ്രാവിഡ് ഇപ്പോഴും പരിശീലകനെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ന്യൂസിലന്‍ഡിനെതിരായ ഒരു ഏകദിന മത്സരത്തിലെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ബിസിസിഐ ദ്രാവിഡിന് പിറന്നാള്‍ ആശംസകളേകിയത്. 1999 നവംബര്‍ 8ന് ഹൈരദാബാദില്‍ നടന്ന മത്സരത്തില്‍ ദ്രാവിഡ് 153 റണ്‍സെടുത്തിരുന്നു. ദ്രാവിഡിന്റേയും സച്ചിന്റെ പിന്‍ബലത്തില്‍ അന്ന് ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 376 റണ്‍സാണ് ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്കെതിരെ അടിച്ചെടുത്തത്. ഏകദിനത്തില്‍ ദ്രാവിഡിന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. സച്ചിന്‍ അന്ന് 186 റണ്‍സുമെടുത്തു. ഇരുവരും ചേര്‍ന്ന് 331 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ആ മത്സരത്തില്‍ ഇന്ത്യ 174 റണ്‍സിന്റെ ജയം ആഘോഷിക്കുകയും ചെയ്തു.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം... സഞ്ജു തുടരുമോ? ടീം പ്രഖ്യാപനം ഞായറാഴ്ചഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം... സഞ്ജു തുടരുമോ? ടീം പ്രഖ്യാപനം ഞായറാഴ്ച

dravid

ദ്രാവിഡിന്റെ എക്കാലത്തേയും മികച്ച പങ്കാളി വിവിഎസ് ലക്ഷ്ണന്‍ താരത്തിന് ആശംസകളേകി. ഹര്‍ഭജന്‍ സിങ്, മുഹമ്മദ് കൈഫ്, ഹര്‍ഷ ഭോഗ്ലെ അങ്ങിനെ പോകുന്നു ആശംസയുമായെത്തിയവരുടെ പട്ടിക. ഇന്ത്യയ്ക്കുവേണ്ടി 164 ടെസ്റ്റുകളില്‍നിന്നും 52.31 എന്ന ശരാശരിയില്‍ 13,288 റണ്‍സ് സ്വന്തമാക്കി. 36 സെഞ്ച്വറികളും 63 അര്‍ധശതകങ്ങളും ടെസ്റ്റിലുണ്ട്. 344 ഏകദിന മത്സരങ്ങളില്‍നിന്നും 39.16 ശരാശരിയില്‍ 10,889 റണ്‍സും ദ്രാവിഡ് നേടി. 12 സെഞ്ച്വറികളും 83 അര്‍ധശതകങ്ങളും ഏകദിനത്തില്‍ സ്വന്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റനായ ദ്രാവിഡ് ഒരു ടി20 മത്സരത്തിലും ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്.

Story first published: Saturday, January 11, 2020, 17:12 [IST]
Other articles published on Jan 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X