Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ ഓവറുകളില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യാനാവാത്തതില്‍ നിരാശയുണ്ടെന്ന് രാഹുല്‍

ലണ്ടന്‍: ലോകകപ്പില്‍ തോല്‍വിയറിയാത്ത ഒരേയൊരു ടീം ഇന്ത്യയാണെങ്കിലും ബാറ്റിങ്ങിലുള്ള ചെറിയ അപാകം ആശങ്കയാകുന്നുണ്ട്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് മടങ്ങിയതാണ് ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറില്‍ താളപ്പിഴയുണ്ടാക്കിയത്. പകരക്കാരനായി ഓപ്പണറായെത്തിയ കെ.എല്‍.രാഹുലിന്റെ സ്‌കോര്‍ 57, 30, 48 എന്നിങ്ങനെയാണ് കഴിഞ്ഞ മത്സരങ്ങളില്‍. ഇത് അത്ര മോശം സ്‌കോര്‍ അല്ലെങ്കിലും ഓപ്പണറെന്ന നിലയില്‍ ഇത് നേരിയ നിരാശയുണ്ടാക്കുന്നതാണ്.

മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഒരു ടീമിന്റെ ഏറ്റവും വലിയ വിജയമന്ത്രങ്ങളിലൊന്ന്. ഓപ്പണര്‍ എന്ന നിലയില്‍ തന്റെ പ്രകടനത്തില്‍ രാഹുലും പൂര്‍ണ സംതൃപ്തനല്ല. ''ആദ്യത്തെ പത്തോ പതിനഞ്ചോ ഓവറുകളില്‍ ഓപ്പണര്‍മാര്‍ക്ക് നന്നായി സ്‌കോര്‍ ചെയ്യാനായാല്‍ മത്സരം കൂടുതല്‍ കരുത്തുറ്റതാവുകയും പിന്നീട് ബാറ്റിങ്ങിനിറങ്ങുന്നവര്‍ക്ക് സമ്മര്‍ദമില്ലാതെ കളിക്കാനാവുകയും ചെയ്യും. 25 മുതല്‍ 30 റണ്‍സ് വരെ ആ സമയത്ത് ഓപ്പണര്‍ക്ക് നേടാനാവണം. എനിക്ക് അതിന് കഴിയാത്തതില്‍ നിരാശയുണ്ട്. പിഴവുകള്‍ ഞാന്‍ വിലയിരുത്തിയിട്ടുണ്ട്. അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും.''- രാഹുല്‍ പറഞ്ഞു.

klrahul

''എപ്പോഴും മൂന്നുറിലധികം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പറ്റണമെന്നില്ല. ഓള്‍ഡ് ട്രാഫോഡില്‍ 260-270 റണ്‍സ് വരെ സ്‌കോര്‍ ചെയ്യാന്‍ പറ്റുമെന്നായിരുന്നു പത്ത് ഓവര്‍ കഴിഞ്ഞപ്പോള്‍ മനസ്സിലായത്. ലോകകപ്പില്‍ വലിയ സ്‌കോര്‍ പടുത്തുയര്‍ത്തുകയെന്നത് അത്ര എളുപ്പമല്ല. രണ്ട് രാജ്യങ്ങള്‍ മാത്രമുള്ള ഏകദിന പരമ്പരകള്‍ പോലെയല്ല ലോകകപ്പ്. ലോകകപ്പില്‍ ഓരോ ടീമും നേരിടുന്ന സമ്മര്‍ദം വളരെ വലുതാണ്.'' -രാഹുല്‍ പറഞ്ഞു.

Story first published: Friday, June 28, 2019, 10:52 [IST]
Other articles published on Jun 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+