വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ലബ്ബ് വൈര്യം ദേശീയ ടീമിലേക്കും; സ്‌റ്റെര്‍ലിങ്ങിനെ ടീമില്‍ നിന്ന് പുറത്താക്കി ഇംഗ്ലണ്ട്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അതിശക്തരായ ക്ലബ്ബുകളാണ് ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും. സൂപ്പര്‍ ടീമുകള്‍ തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ പോരാട്ടത്തില്‍ സിറ്റിയെ ലിവര്‍പൂള്‍ പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരത്തിനിടെ ഇംഗ്ലണ്ട് താരങ്ങളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റഹിം സ്‌റ്റെര്‍ലിങും ലിവര്‍പൂളിന്റെ ഗോമസും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. സഹതാരങ്ങള്‍ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. എന്നാല്‍ ഈ ക്ലബ്ബ് വൈര്യം ദേശീയ ടീമിലും കാണിച്ച സ്റ്റെര്‍ലിങ്ങിനെതിരേ നടപടി സ്വീകരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍.

അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ സ്‌റ്റെര്‍ലിങ്ങാണ് തെറ്റുകാരനെന്ന് കണ്ടെത്തിയതോടെ മോണ്ടിനെഗ്രോയ്‌ക്കെതിരായ അടുത്ത മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് സ്‌റ്റെര്‍ലിങിനെ പുറത്താക്കി. ദൗദര്‍ഭാഗ്യകരമായ സംഭവമാണെന്നും ഇത്തരം കാര്യങ്ങളെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നും ഇംഗ്ലണ്ട് പരിശീലകന്‍ സൗത്ത്‌ഗേറ്റ് അഭിപ്രായപ്പെട്ടു. എന്തായാലും ഇംഗ്ലണ്ട് ഫുട്‌ബോളിന് ആകെ നാണക്കേടുണ്ടാക്കു്ന്ന സംഭവമാണിത്.

കോലിക്കും സ്മിത്തിനുമൊപ്പം ബാബറിനുമെത്താം; പക്ഷേ ഇത് ശ്രദ്ധിക്കണമെന്ന് മൈക്ക് ഹസികോലിക്കും സ്മിത്തിനുമൊപ്പം ബാബറിനുമെത്താം; പക്ഷേ ഇത് ശ്രദ്ധിക്കണമെന്ന് മൈക്ക് ഹസി

sterling

മാഞ്ചസ്റ്റര്‍ സിറ്റിയെ 3-1നാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. തോല്‍വിയോടെ സിറ്റി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ 34 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

Story first published: Tuesday, November 12, 2019, 17:49 [IST]
Other articles published on Nov 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X