പരിക്ക് തിരിച്ചടിയായി; ഓസ്‌ട്രേലിയക്കും ഇന്ത്യക്കുമെതിരായ ഏകദിന പരമ്പരയില്‍ നിന്ന് റബാദ പുറത്ത്
കേപ്ടൗണ്‍: ഇന്ത്യക്കും ഓസ്‌ട്രേലിയക്കുമെതിരായ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് കഗിസോ റബാദ പുറത്ത്. കീഴ്‌വയറിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടി നല്‍കിയത്.ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ റബാദയ്ക്ക് സാധിച്ചിരുന്നില്ല. ടൂര്‍ണമെന്റില്‍ പരിക്ക് താരത്തിനെ അലട്ടിയിരുന്നതായാണ് റിപ്പോര്‍ട്ട്. റബാദയ്ക്ക് പകരക്കാരനാരെന്നത് പ്രഖ്യാപിച്ചിട്ടില്ല.
നിലവില്‍ താരത്തിന് നാല് മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് അറിയാന്‍ കഴിയുന്നത്. മാര്‍ച്ച് 29ന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) മുമ്പ് കായിക ക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് റബാദ. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് റബാദ കളിക്കുന്നത്. റബാദയ്ക്ക് സ്‌കാനിങ്ങില്‍ പരിക്ക് കണ്ടെത്തിയ വിവരം ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ചീഫ് മെഡിക്കല്‍ ഓസീസര്‍ ഡോ. ഷുഹൈബ് മന്‍ജറ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ റബാദയ്ക്ക് അനിവാര്യമായ വിശ്രമം നല്‍കി പൂര്‍ണ കായിക ക്ഷമതയിലേക്കെത്തിക്കാനാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ശ്രമം. 24കാരനായ റബാദ 43 ടെസ്റ്റില്‍ നിന്ന് 197, 75 ഏകദിനത്തില്‍ നിന്ന് 117, 24 ടി20യില്‍ നിന്ന് 30 വിക്കറ്റും നേടിയിട്ടുണ്ട്. അതേ സമയം ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ ഡെംബ ബവുമ ഏകദിന പരമ്പരയില്‍ കളിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications