വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത് വേറെ ലെവല്‍ ഡിആര്‍എസ്; ചിരി ഉയര്‍ത്തുന്ന വീഡിയോ പങ്കുവെച്ച് അശ്വിന്‍

ചെന്നൈ: ഡിആര്‍എസ് സിസ്റ്റം അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ ഒന്നാണ്. ഔട്ട് വിധിക്കുന്നതില്‍ അംപയര്‍ക്ക് പിഴവുപറ്റിയാല്‍ വിധി പുനപരിശോധിക്കാന്‍ തേര്‍ഡ് അംപയറോട് ആവശ്യപ്പെടുന്ന രീതിയാണ് ഡിആര്‍എസ്. ഇപ്പോഴിതാ നാട്ടില്‍ കുട്ടികള്‍ കളിക്കുന്ന ക്രിക്കറ്റ് മത്സരത്തിനിടെ നടത്തിയ ഡിആര്‍എസാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്നത്. രസകരമായ ഈ വീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശ്വിന്‍ പങ്കുവെച്ചതോടെ ഇതിനോടകം നിരവധി ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

ചിരിയടക്കാനാവുന്നില്ലെന്ന് കുറിച്ചാണ് അശ്വിന്‍ ഈ ഡി ആര്‍എസ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ആ വീഡിയോയിലെ രസകരമായ രംഗങ്ങള്‍ ഇങ്ങനെയാണ്. ബൗളര്‍ എറിഞ്ഞ ബോള്‍ ബാറ്റ്‌സ്മാന്റെ ബാറ്റിനോട് ചേര്‍ന്ന് കീപ്പറുടെ കൈയിലെത്തുന്നു. ബൗളറും കീപ്പറും അപ്പീല്‍ ചെയ്തതോടെ അംപയര്‍ ഔട്ട് വിധിക്കുന്നു. എന്നാല്‍ അംപയറുടെ തീരുമാനത്തെ പുനപരിശോധിക്കാന്‍ ബാറ്റ്‌സ്മാന്‍ ഡിആര്‍എസ് വിളിക്കുന്നു.അംപയര്‍ ഡിആര്‍എസിന് അനുമതിയും നല്‍കുന്നു. ഇനിയാണ് രസകരമായ സംഭവം.ഡിആര്‍എസ് നടത്തുന്ന രീതി ഇങ്ങനെയാണ്. ബാറ്റ്‌സ്മാന്റെ തൊട്ടടുത്തായി ഇരുന്ന് പന്ത് പോയ ദിശയൂടെ ഒരാള്‍ പന്ത് ചലിപ്പിക്കുന്നു.

ആറ് ഏഴ് മാസത്തിനുള്ളില്‍ എല്ലാം സാധാരണനിലയിലാവും: സൗരവ് ഗാംഗുലിആറ് ഏഴ് മാസത്തിനുള്ളില്‍ എല്ലാം സാധാരണനിലയിലാവും: സൗരവ് ഗാംഗുലി

drsvideoandrashwin

പന്ത് കീപ്പറുടെ കൈയിലേക്ക് പോയ ദിശയിലൂടെ പന്ത് മുന്നോട്ടും പിറകോട്ടും ചലിപ്പിച്ച ശേഷം പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ലെന്ന് അംപയര്‍ക്ക് ബോധ്യമാവുകയും നോട്ടൗട്ട് ആണെന്ന് വിധിക്കുകയും ചെയ്യുന്നു. ഇതിലെ കുട്ടികളുടെ അവതരണ രീതിയാണ് വീഡിയോയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. എന്തായാലും ഇതിനോടകം നിരവധി ആളുകള്‍ക്ക് ചിരിക്കാനുള്ള വക നല്‍കിയിരിക്കുകയാണ് ഈ ഡിആര്‍എസ് വീഡിയോ.

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് താരങ്ങളെല്ലാം വീടുകളില്‍ത്തന്നെയാണുള്ളത്. വീട്ടിലാണെങ്കിലും അശ്വിന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. വീഡിയോ ലൈവ് വഴി മറ്റ് താരങ്ങളുമായി സംസാരിക്കുന്നതില്‍ പ്രധാനിയാണ് അശ്വിന്‍. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി അശ്വിന്‍ വീഡിയോ ചാറ്റിങ് നടത്തിയിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പ്രധാന സ്പിന്നറാണ് അശ്വിന്‍. ഓള്‍റൗണ്ടറായ അശ്വിന്‍ നിലവില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ സജീമല്ല. അശ്വിന്‍-ജഡേജ കൂട്ടുകെട്ടിനെ മറികടന്ന് ചാഹല്‍-കുല്‍ദീപ് കൂട്ടുകെട്ട് എത്തിയതോടെയാണ് അശ്വിന്റെ ഏകദിന ടീമിലെ സ്ഥാനം നഷ്ടമായത്.

ഏകദിന,ടി20 ടീമില്‍ തിരിച്ചെത്താന്‍ അശ്വിന്‍ കഴിഞ്ഞ ദിവസം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.ഐപിഎല്ലില്‍ ഇപ്പോഴും സജീവമാണ് അശ്വിന്‍. 33 കാരനായ അശ്വിന്‍ 71 ടെസ്റ്റില്‍ നിന്ന് 365 വിക്കറ്റും 111 ഏകദിനത്തില്‍ നിന്ന് 150 വിക്കറ്റും 46 ടി20യില്‍ നിന്ന് 52 വിക്കറ്റും 139 ഐപിഎല്ലില്‍ നിന്ന് 125 വിക്കറ്റും നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ക്കുവേണ്ടിയാണ് അശ്വിന്‍ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്.

Story first published: Sunday, May 31, 2020, 14:37 [IST]
Other articles published on May 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X