വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അദ്ദേഹം ഓഫ് സ്പിന്നറാണോ അല്ലയോ എന്ന് അശ്വിന്‍ തീരുമാനിക്കട്ടെ: ദിലീപ് ദോഷി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച സ്പിന്നര്‍മാരിലൊരാളാണ് രവിചന്ദ്ര അശ്വിന്‍. ക്യാരം ബോള്‍ ഉള്‍പ്പെടെ സ്പിന്‍ ബോളില്‍ വ്യത്യസ്ത പരീക്ഷിച്ച് വിജയിപ്പിക്കാന്‍ സാധിച്ചിട്ടുള്ള അശ്വിന് നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് സ്ഥാനം. പരിമിത ഓവര്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഏറെ നാളായി അദ്ദേഹം പുറത്താണ്. ഓഫ് സ്പിന്നറായി വിലയിരുത്തപ്പെടുന്ന അശ്വിനെക്കുറിച്ച് ഇന്ത്യയുടെ മുന്‍ ഇടം കൈയന്‍ സ്പിന്നര്‍ ദിലീപ് ദോഷി പ്രതികരിച്ചിരിക്കുകയാണ്. അശ്വിന്‍ ഓഫ് സ്പിന്നറാണോ അല്ലയോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെയെന്നാണ് ദോഷി അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ മൈതാനങ്ങളില്‍ മികച്ച റെക്കോഡാണ് അശ്വിനുള്ളത്.

അദ്ദേഹം ഓഫ് സ്പിന്നറാണെന്ന് കരുതുന്നുണ്ടെങ്കില്‍ അദ്ദേഹം ആ ശൈലി നിലനിര്‍ത്തണമെന്നും ദോഷി പറഞ്ഞു. നിലവിലെ ഇന്ത്യയുടെ മികച്ച സ്പിന്നറായി രവീന്ദ്ര ജഡേജയെയാണ് ദോഷി തിരഞ്ഞെടുത്തത്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ ശോഭിക്കുന്ന സ്പിന്നറാണ് ജഡേജ. പ്രതിഭയുള്ള താരമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെക്കുറിച്ചും യുസ്‌വേന്ദ്ര ചാഹലിനെക്കുറിച്ചും ദോഷി തന്റെ അഭിപ്രായം പങ്കുവെച്ചു.മികച്ച കഴിവുള്ള താരമാണ് കുല്‍ദീപ്. എനിക്ക് ഉറപ്പില്ലെങ്കിലും എന്തോ സവിശേഷതയുള്ള സ്പിന്നറാണ് ചാഹല്‍. അതിനാലാണ് ചാഹല്‍ ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ തുടരുന്നതെന്നും ദോഷി പറഞ്ഞു.

ഇന്ത്യയുടെ പരമ്പര; സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബിസിസിഐഇന്ത്യയുടെ പരമ്പര; സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബിസിസിഐ

rashwinanddilipdoshi

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സ്പിന്നര്‍മാര്‍ മോയിന്‍ അലിയും നഥാന്‍ ലയണുമാണ്. ഇവരുടെ കൈക്കുഴ സ്പിന്‍ മികച്ചതാണ്. ആധുനിക ക്രിക്കറ്റില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍ തിളങ്ങാന്‍ നിരവധി താരങ്ങള്‍ക്ക് സാധിക്കും.എന്നാല്‍ ടെസ്റ്റില്‍ അങ്ങനെയല്ല. ടെസ്റ്റിനായി ബാറ്റിങ്ങിനെ രൂപപ്പെടുത്താന്‍ ഇന്നത്തെ ബാറ്റ്‌സ്മാന്‍മാരില്‍ പലര്‍ക്കും സാധിക്കുന്നില്ല. അതിനാലാണ് മികച്ച സ്പിന്നര്‍മാര്‍ക്കെതിരേ അവര്‍ പരാജയപ്പെടുന്നത്. ചേതേശ്വര്‍ പൂജാരയെപ്പോലൊരു മികച്ച ബാറ്റ്‌സ്മാനെ മെല്ലപ്പോക്ക് താരമെന്ന് വിളിക്കുന്നത് വേദനിപ്പിക്കുന്നു.

പൂജാരയെപ്പോലൊരു താരത്തെ താനാണെങ്കില്‍ ഒരിക്കലും ഏകദിന ടീമില്‍ നിന്ന് പുറത്താക്കില്ല. 50 ഓവറും ബാറ്റ് ചെയ്യാന്‍ കഴിയുന്ന മികച്ച ബാറ്റ്‌സ്മാനാണ് അദ്ദേഹംമെന്നും ദോഷി പറഞ്ഞു. പന്തെറിഞ്ഞതില്‍ വെച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഒരു ടെസ്റ്റ് മത്സരം പോലും ഞാന്‍ കളിച്ചിട്ടില്ല. എന്നാല്‍ കൗണ്ടി ക്രിക്കറ്റില്‍ പല തവണ റിച്ചാര്‍ഡ്‌സിനെതിരേ പന്തെറിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ ഗവാസ്‌കറിനെപ്പോലൊരു ബാറ്റ്‌സ്മാനെ കണ്ടിട്ടില്ല. ഗുണ്ടപ്പ വിശ്വനാദ്,ദിലീപ് വെങ്‌സര്‍ക്കാര്‍,മൊഹീന്ദര്‍ അമര്‍നാഥ് എന്നിവരും മികച്ചവരാണെന്നും ദോഷി കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 14, 2020, 15:46 [IST]
Other articles published on Jul 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X