ചെന്നൈ: നാളുകളായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ദേശീയ ടീമില്‍ ഇടംപിടിക്കാന്‍ ആര് അശ്വിന് കഴിഞ്ഞിട്ടില്ല. ഐപിഎല്ലില്‍ മികച്ച പ്രകടനമായിരുന്നെങ്കിലും അശ്വിനെ പരിഗണിക്കാന്‍ സെലക്ടമാര്‍ താത്പര്യമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ തന്റെ കാലം കഴിഞ്ഞെന്ന് വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് തമിഴ്നാട് സ്പിന്നര്‍.
ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ അള്‍ജീരിയ ജേതാക്കള്‍; സാദിയോ മാനേയുടെ സെനഗല്‍ വീണു
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കാനിറങ്ങിയ അശ്വിന് ബൗളിങ്ങില്‍ മാത്രമല്ല ബാറ്റിങ്ങിലും തനിക്ക് ഒരുകൈ നോക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്. ദിഡിഗല്‍ ഡ്രാഗന്‍സ് താരമായ അശ്വിന് ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് കയറി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 19 പന്ത് നേരിട്ട അശ്വിന് 37 റണ്‍സെടുത്ത് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
ചെപ്പോക്ക് സൂപ്പര്‍ ജില്ലീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ദിഡിഗല്‍ 115 റണ്‍സാണ് സ്കോര്‍ ചെയ്തത്. അശ്വിന് പുറത്തായതോടെ ടീം തകരുകയായിരുന്നു. ചതുര്‍വേദ്(21), ജഗദീശന്(17) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെപ്പോക്ക് 105 റണ്‍സിന് എല്ലാവരും പുറത്തായി. ദിഡിഗല്‍ 10 റണ്‍സിന്റെ ജയം ആഘോഷിക്കുകയും ചെയ്തു. നാല് വിക്കറ്റെടുത്ത സിലംബരശനാണ് ചെപ്പോക്കിനെ തകര്‍ത്തത്.