വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ മദ്യപിക്കാം; ഖത്തറില്‍ മദ്യത്തിന് വില കുറയ്ക്കുന്നു

ദോഹ: ഖത്തറില്‍ 2022ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ആരാധകരെ ആകര്‍ഷിക്കാന്‍ രാജ്യം നിയമങ്ങളില്‍ ഇളവു വരുത്തുന്നു. മദ്യ ഉപഭോഗത്തിന് നിയന്ത്രണമുള്ള രാജ്യത്ത് ഇതില്‍ അയവു വരുത്താനാണ് തീരുമാനം. മദ്യം കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനോടൊപ്പം കൂടുതല്‍ ഉപയോഗിക്കാനുള്ള അനുമതിയും നല്‍കും. ലക്ഷക്കണക്കിന് വരുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നതാണ് ഖത്തറിന്റെ തീരുമാനം.

ബഹ്‌റൈന്‍, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആരാധകര്‍ക്ക് കളികാണാനെത്തുന്നതില്‍ വിലക്കുണ്ടാകില്ലെന്നും ലോകകപ്പ് ചീഫ് എക്‌സിക്യുട്ടീവ് നാസര്‍ അല് ഖാതര്‍ പറഞ്ഞു. ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. എന്നിരുന്നാലും അത് കളിയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കരുതെന്നും ലോകകപ്പ് കാണാന്‍ ആ രാജ്യങ്ങളിലെ ആരാധര്‍ക്ക് അവസരമുണ്ടാക്കുമെന്നുമാണ് ഖത്തര്‍ വ്യക്തമാക്കുന്നത്.

പ്രോ കബഡി ലീഗ്; സൂപ്പര്‍ പോരാട്ടത്തില്‍ ദബാംഗ് ഡല്‍ഹിക്ക് വിജയംപ്രോ കബഡി ലീഗ്; സൂപ്പര്‍ പോരാട്ടത്തില്‍ ദബാംഗ് ഡല്‍ഹിക്ക് വിജയം

world-cup-2022

മദ്യപിക്കുന്നത് ഖത്തറിന്റെ സംസ്‌കാരമല്ലെന്ന് അല്‍ ഖാതര്‍ പറഞ്ഞു. എന്നാല്‍, കളികാണാനായി വിദേശങ്ങളില്‍നിന്നും എത്തുന്നവര്‍ക്ക് അതിനുള്ള അനുമതി നല്‍കും. അതിനായി പ്രത്യേക സ്ഥലങ്ങളും ഒരുക്കുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍നിന്നും മറ്റും പരസ്യമായി മദ്യപിക്കുന്നത് ഒഴിവാക്കനായിട്ടായിരിക്കും ഇത്. വിദേശ സംസ്‌കാരത്തിനനുസരിച്ച് ഖത്തറില്‍ വലിയതോതില്‍ ഇളവനുവദിക്കില്ല. സ്‌റ്റേഡങ്ങളില്‍ മദ്യം വിതരണം ചെയ്യുന്നത് സംബന്ധിച്ചുള്ള തീരുമാനമായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Story first published: Friday, September 27, 2019, 10:47 [IST]
Other articles published on Sep 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X