Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2019, 2020 ക്ലബ്ബ് ലോകകപ്പുകള്‍ ഖത്തറില്‍; 2022 ലോകപ്പിന് മുന്‍പൊരു പരീക്ഷണം

പാരിസ്: 2019-ലെയും 2020-ലെയും ഫിഫ ക്ലബ്ബ് ലോകകപ്പ് ഖത്തറില്‍ നടക്കും. 2022-ലെ ലോകകപ്പ് വേദിയാകാന്‍ ഒരുങ്ങുന്ന ഖത്തറിന് അതിന് മുന്നോടിയായി പരീക്ഷണമെന്ന നിലയിലാണ് രണ്ട് ക്ലബ്ബ് ലോകകപ്പുകള്‍ അനുവദിച്ചത്. നിലവിലുള്ളതുപോലെ ഏഴ് ടീമുകള്‍ തന്നെയാണ് 2019-ലെയും 2020-ലെയും ക്ലബ് ലോകകപ്പുകളില്‍ പങ്കെടുക്കുക. 2021 മുതല്‍ 24 ടീമുകളുമായി പരിഷ്‌കരിച്ച ക്ലബ്ബ് ലോകകപ്പ് നടക്കും.

ഫിഫ ലോകകപ്പിന് സമാനമായി ഡിസംബര്‍ ആദ്യമായിരിക്കും ക്ലബ്ബ് ലോകകപ്പും നടത്തുക. മത്സരം നടത്താന്‍ പറ്റിയ കാലാവസ്ഥയാണോ എന്നതുള്‍പ്പെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണിത്. തങ്ങളെ സംബന്ധിച്ച് ക്ലബ്ബ് ലോകകപ്പ് പ്രധാനപ്പെട്ട പരീക്ഷണ ടൂര്‍ണമെന്റ് തന്നെയാണെന്ന് ഖത്തര്‍ ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തിവാഡി പറഞ്ഞു.

fifa

2021-ലെ ക്ലബ്ബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സാധ്യതയുള്ള വേദികളെക്കുറിച്ച് ഒക്ടോബറില്‍ ഷാങ്ഹായില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗത്തിന് മുന്‍പ് ഫിഫ ഭരണസമിതി അവലോകനം നടത്തും.

Story first published: Wednesday, June 5, 2019, 9:09 [IST]
Other articles published on Jun 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+