വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഖത്തര്‍ ലോകകപ്പിനുള്ള ലോഗോ പുറത്തിറക്കി; ഫുട്‌ബോള്‍ മാമാങ്കത്തിനായുള്ള ഒരുക്കം തുടങ്ങി

ദോഹ: ഖത്തറില്‍ 2022ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ലോഗോ പുറത്തിറക്കി. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ആണ് ലോഗോ പുറത്തിക്കിയത്. പുറത്തിറക്കല്‍ ചടങ്ങിന്റെ ഭാഗമായി ഖത്തറിലെയും മറ്റു 23 രാജ്യങ്ങളിലെയും പ്രധാന കെട്ടിടങ്ങളിലും വിവിധ ലോക രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലെ കൂറ്റന്‍ സ്‌ക്രീനുകളിലും ഒരേ സമയം ലോഗോ പ്രദര്‍ശിപ്പിച്ചു. ഇന്ത്യയില്‍ ബാബുല്‍നാഥിലും മുംബൈയിലുമാണ് ലോഗോ പ്രദര്‍ശിപ്പിച്ചത്.

കുവൈത്ത്, ഒമാന്‍, ടുണീഷ്യ, അല്‍ജീരിയ, ലെബനാന്‍, ജോര്‍ദാന്‍, ഇറാഖ്, മൊറോകോ, അര്‍ജന്റീന, ഇറ്റലി, മെക്സികോ, ബ്രസീല്‍, ചിലി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, സ്പെയിന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും ലോഗോ പ്രദര്‍ശിപ്പിച്ചു. അറബ് സംസ്‌കാരത്തിന്റെ ശ്രദ്ധേയമായ ഘടകങ്ങളും ലോകത്തെ മുഴുവന്‍ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഫിഫ ലോകകപ്പെന്നും ലോഗോയില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്.

യുഎസ് ഓപ്പണ്‍; ഫെഡറര്‍ പുറത്ത്, സെറീന വില്യംസും മെദ്‌വേദേവും സെമി ഫൈനലില്‍യുഎസ് ഓപ്പണ്‍; ഫെഡറര്‍ പുറത്ത്, സെറീന വില്യംസും മെദ്‌വേദേവും സെമി ഫൈനലില്‍

fifaworldcup2022logo

മരുഭൂമിയിലെ മണല്‍കൂനകളുടെ ഉയര്‍ച്ചതാഴ്ചകളെ പ്രതിനിധീകരിക്കുന്ന തരത്തിലാണ് ലോഗോയുടെ ഡിസൈന്‍. പരമ്പരാഗത കമ്പിളി ഷാളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എട്ടിന്റെ ആകൃതിയിലുള്ള ഡിസൈന്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന 8 സ്റ്റേഡിയങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ആവേശപൂര്‍വമാണ് ലോഗോ പ്രകാശന ചടങ്ങിനെ വരവേറ്റത്.

Story first published: Wednesday, September 4, 2019, 9:51 [IST]
Other articles published on Sep 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X