Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വസിക്കാം, ഖത്തര്‍ ലോകകപ്പ് നീട്ടിവെയ്ക്കില്ല

കാല്‍പ്പന്തു പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. നിശ്ചയിച്ച പ്രകാരംതന്നെ ഖത്തര്‍ ലോകകപ്പ് നടക്കും, ലോക ഫുട്‌ബോള്‍ ഫെഡറേഷനായ 'ഫിഫ' ശനിയാഴ്ച്ച അറിയിച്ചിരിക്കുകയാണ്. കൊറോണ ഭീതി മുന്‍നിര്‍ത്തി ഒളിമ്പിക്‌സ് അടക്കമുള്ള കായിക മാമാങ്കങ്ങള്‍ നീട്ടിവെയ്ക്കുമ്പോഴും 2022 ഫുട്‌ബോള്‍ ലോകകപ്പ് പറഞ്ഞപ്രകാരം നടക്കുമെന്ന ആത്മവിശ്വാസം ഫിഫയ്ക്കുണ്ട്. ഇതേസമയം, പതിവില്‍ നിന്നും ഒരല്‍പ്പം വ്യത്യസ്തമാണ് അടുത്ത ലോകകപ്പ്. പൊതുവേ സമ്മര്‍ സീസണിലാണ് ഫുട്‌ബോള്‍ ലോകകപ്പ് നടക്കാറ്. എന്നാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ചൂടു കണക്കിലെടുത്ത് ഖത്തര്‍ ലോകകപ്പ് ശീതകാലത്ത് നടക്കും. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറിലെ ലോകകപ്പ് കാലം.

നേരത്തെ, കൊറോണ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഖത്തര്‍ ലോകകപ്പ് മാറ്റിവെയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഖത്തറിന്റെ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ ഇവ തള്ളി. ലോകകപ്പ് മുന്‍നിര്‍ത്തി പുതിയ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വിവിധ ആരോഗ്യസംഘടനകളുമായി ചേര്‍ന്ന് ലോകകപ്പ് സുരക്ഷിതമായി നടത്താനുള്ള തയ്യാറെടുപ്പിലാണ് ഖത്തറെന്ന് മന്ത്രി അറിയിച്ചു.

fifa

2022 -ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് വേണ്ടി എട്ടു സ്റ്റേഡിയങ്ങളാണ് ഖത്തര്‍ പുതുതായി നിര്‍മ്മിക്കുന്നത്. ഇതില്‍ രണ്ടു സ്റ്റേഡിയങ്ങള്‍ ഔദ്യോഗികമായി പൂര്‍ത്തിയായി. മൂന്നാമത്തെ സ്റ്റേഡിയം ജൂണ്‍ 15 -ന് അധികൃതര്‍ അനാവരണം ചെയ്യും. എന്തായാലും ആരോഗ്യം മുന്‍നിര്‍ത്തിയുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്റ്റേഡിയങ്ങളിലുണ്ടാവുമെന്ന് അല്‍ താനി ഉറപ്പുനല്‍കിയിട്ടുണ്ട്. പറഞ്ഞുവരുമ്പോള്‍ ഇതാദ്യമായാണ് ഒരു പശ്ചിമേഷ്യന്‍ രാജ്യം ഫിഫ ലോകകപ്പിന് ആതിഥേയം വഹിക്കാന്‍ ഒരുങ്ങുന്നത്.

നിലവില്‍ ഫുട്‌ബോള്‍ ലോകം പതിയെ സജീവമാകാനുള്ള പുറപ്പാടിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലബ് ലീഗുകള്‍ പുനരാരംഭിച്ചു കഴിഞ്ഞു. ജര്‍മ്മന്‍ ലീഗായ ബുന്തസ്‌ലീഗയാണ് കളിയാരവത്തിന് വീണ്ടും തുടക്കമിട്ടത്. വൈകാതെ സ്്പാനിഷ് ലീഗും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ആരംഭിക്കും. നേരത്തെ, കൊറോണ ഭീതി കാരണം യൂറോ കപ്പും കോപ്പ അമേരിക്കയും അടുത്തവര്‍ഷത്തേക്ക് സംഘാടകര്‍ മാറ്റിവെച്ചിരുന്നു. നിലവില്‍ എഎഫ്‌സി കപ്പും അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്.

Story first published: Saturday, June 6, 2020, 19:05 [IST]
Other articles published on Jun 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+