Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പോര്‍ട്‌സ് സ്റ്റാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പി വി സിന്ധുവിന്, കപിലിന് ലൈഫ് ടൈം പുരസ്‌ക്കാരം

മുംബൈ: 2019ലെ മികച്ച കായിക താരങ്ങള്‍ക്കുള്ള സ്‌പോര്‍ട്‌സ് സ്റ്റാര്‍ ആസെസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാഡ്മിന്റന്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യയുടെ പി വി സിന്ധുവാണ് സ്‌പോര്‍ട്‌സ് സ്റ്റാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയത്. സ്‌പോര്‍ട്‌സ് വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും സിന്ധുവിനാണ്. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുന്‍ ഇന്ത്യന്‍ നായകനും ഇന്ത്യക്ക് ആദ്യ ലോകകപ്പ് സമ്മാനിച്ച നായകനുമായ കപില്‍ ദേവിന് ലഭിച്ചു. ടെന്നിസില്‍ ഇന്ത്യക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ലിയാണ്ടര്‍ പേസിന് പ്രത്യേക പുരസ്‌കാരവും സമ്മാനിച്ചു.

pvsindhu

പോയവര്‍ഷത്തെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം വിരാട് കോലിയെ മറികടന്ന് രോഹിത് ശര്‍മ സ്വന്തമാക്കി. വനിതാ ക്രിക്കറ്റ് താരമായി സ്മൃതി മന്ദാനയേയും തിരഞ്ഞെടുത്തു. ടീം വിഭാഗത്തിലെ സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിങ് നേടി. യങ് അത്‌ലറ്റിനുള്ള അവാര്‍ഡ് ആര്‍ പ്രഗ്നാനന്ദക്കും മികച്ച ടീമിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനുംലഭിച്ചു. സ്‌നൂക്കര്‍ താരം പങ്കജ് അധ്വാനി സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിനും അര്‍ഹനായി. മികച്ച പരിശീലകനുള്ള പുരസ്‌കാരം പുല്ലേല ഗോപീചന്ദും ആര്‍ ബി രമേഷും പങ്കിട്ടു. സ്‌പോര്‍ട്‌സ് സ്റ്റാര്‍ മാഗസീന്‍ ബോര്‍ഡാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

Story first published: Wednesday, January 15, 2020, 8:59 [IST]
Other articles published on Jan 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+