വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിന്ധുവിനും സായ് പ്രണീതിനും ലക്ഷങ്ങളുടെ കാഷ് അവാര്‍ഡ് പ്രഖ്യപിച്ച് ബാഡ്മിന്റണ്‍ അസോസിയേഷന്‍

ഹൈദരാബാദ്: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പിവി സിന്ധുവിനും വെങ്കലം നേടിയ സയ് പ്രണീതിനും ബാഡ്മിന്റണ്‍ അസോസിയേഷന്‍ കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു. സിന്ധുവിന് 20 ലക്ഷം രൂപയും സായ് പ്രണീതിന് 5 ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചിത്. ഞായറാഴ്ച നടന്ന ഫൈനലില്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ തോല്‍പ്പിച്ച് സിന്ധു ചരിത്രമെഴുതിയിരുന്നു. പുരുഷ വിഭാഗത്തില്‍ സെമിയിലെത്തിയ സായ് പ്രണീതും ഉജ്വലമായ നേട്ടത്തിനുടമയായി.

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്. 2017ലും 2018ലും ഫൈനലിലെത്തിയ സിന്ധുവിന് വെള്ളി മെഡല്‍ മാത്രമാണ് ലഭിച്ചിരുന്നത്. ഇത്തവണ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ് താരത്തിനെതിരെ ഗംഭീര പ്രകടനം നടത്തിയ സിന്ധു പിന്നീട് സെമി ഫൈനലിലും ഫൈനലിലും അനായാസ വിജയവുമായി ലോക കിരീടം സ്വന്തമാക്കി. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ആകെ 5 മെഡല്‍ നേടാനും സിന്ധുവിന് കഴിഞ്ഞിരുന്നു.

8-3-7-5, കാര്‍ നമ്പറല്ല!! ബുംറ മാജിക്ക്... റെക്കോര്‍ഡുകള്‍ കടപുഴകി, ഏഷ്യയില്‍ ഇതാദ്യം8-3-7-5, കാര്‍ നമ്പറല്ല!! ബുംറ മാജിക്ക്... റെക്കോര്‍ഡുകള്‍ കടപുഴകി, ഏഷ്യയില്‍ ഇതാദ്യം

pvsindhu

സിന്ധുവിന്റെ വിജയം മഹത്തരമാണെന്നും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചതെന്നും ബാഡ്മിന്റണ്‍ പ്രസിഡന്റ് ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. ഇന്ത്യ ഒട്ടേകെ അഭിമാനിക്കാവുന്ന നേട്ടത്തിലാണ് സിന്ധുവും സായ് പ്രണീതും എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. 1983ന് ശേഷം ആദ്യമായാണ് ഒരു പുരുഷതാരം ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറു തവണ കളിക്കാനിറങ്ങി 5 മെഡല്‍ നേടിയ സിന്ധു ഇതിഹാസതാരം സാങ് നിനിന്റെ റെക്കോര്‍ഡിനൊപ്പവുമെത്തി. ഒരു മെഡല്‍കൂടി നേടാനായാല്‍ സിന്ധുവിന് റെക്കോര്‍ഡ് സ്വന്തം പേരിലാക്കാം.

Story first published: Monday, August 26, 2019, 11:22 [IST]
Other articles published on Aug 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X