സിന്ധു ഹൃദയശൂന്യയെന്ന് മുന്‍ കോച്ച്; പ്രതികരണവുമായി താരത്തിന്റെ പിതാവ്
ഹൈദരാബാദ്: ലോക വേദികളില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു മോശം പ്രകടനം നടത്തിക്കൊണ്ടിരിക്കെ താരത്തിനെതിരെ ഗുരുതരമായ ആരോപണവുമായി മുന്‍ പരിശീലക കിം ജി ഹ്യൂന്‍. ഒരു കൊറിയന്‍ യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിന്ധുവിനെ ഹൃദയശൂന്യയെന്നാണ് കിം വിളിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിനെ ജേതാവാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചവരാണ് മുന്‍ കൊറിയന്‍ താരം കൂടിയായ കിം.
ലോക ചാമ്പ്യന്‍ഷിപ്പിന് മുന്‍പ് താന്‍ അസുഖബാധിതയായിരുന്നെന്നും എന്നാല്‍ സിന്ധു തന്നോട് കരുണ കാട്ടിയില്ലെന്നും കിം പറഞ്ഞു. ആശുപത്രിയിലായിരുന്നപ്പോള്‍ ആരും തന്നെ സന്ദര്‍ശിച്ചില്ല. സിന്ധു ഫോണ്‍ വിളിച്ചപ്പോള്‍ അറിയേണ്ടിയിരുന്നത് താന്‍ എപ്പൊഴാണ് പരിശീലനം നല്‍കാന്‍ മടങ്ങിയെത്തുന്നെന്നായിരുന്നെന്നും കിം പറയുന്നു. എന്നാല്‍, പരിശീലകയുടെ ആരോപണത്തിന് മറുപടിയുമായി സിന്ധുവിന്റെ പിതാവ് രവണ രംഗത്തെത്തി.

കിം ആശുപത്രിയിലായ വിവരം ആരും അറിയിച്ചില്ലെന്നാണ് രമണയുടെ പ്രതികരണം. അവര്‍ക്ക് രോഗബാധയുണ്ടെന്ന് അറിഞ്ഞാല്‍ സിന്ധു ആശുപത്രിയിലെത്തില്ലെന്ന നിങ്ങള്‍ കരുതുന്നുണ്ടോ?. ലോകചാമ്പ്യന്‍ഷിപ്പ് വിജയത്തിന്റെ ക്രെഡിറ്റ് സിന്ധു അവര്‍ക്കാണ് നല്‍കിയതെന്നും അച്ഛന്‍ പറഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പിനുശഷം കിം സിന്ധുവിന്റെ പരിശീലകസ്ഥാനം രാജിവെച്ചിരുന്നു. പരിശീലക വിട്ടുപോയതിന്റെ പിന്നാലെ സിന്ധു പ്രകടനത്തില്‍ പിന്നോക്കം പോവുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications