Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ചാമ്പ്യനായ സിന്ധു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; 10 ലക്ഷം രൂപയുടെ ചെക്കും കിട്ടി

ദില്ലി: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രവിജയമെഴുതിയ ഇന്ത്യന്‍ താരം പിവി സിന്ധു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിദേശ പര്യടനത്തിലായിരുന്ന പ്രധാനമന്ത്രി ചൊവ്വാഴ്ച തിരിച്ചെത്തിയതിന് പിന്നാലെയാണ് സിന്ധു അദ്ദേഹവുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയത്. സിന്ധുവിനെ അഭിനന്ദിച്ച പ്രധാനമന്ത്രി ഇന്ത്യയുടെ അഭിമാനമാണ് എന്ന് ട്വിറ്ററില്‍ കുറിച്ചു. സിന്ധുവിനെ നേരിട്ട് കണ്ടതില്‍ സന്തോഷമുണ്ട്. ഭാവിയില്‍ എല്ലാവിധ വിജയങ്ങളും ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

ബാസലില്‍നിന്നും മടങ്ങിയശേഷം കേന്ദ്ര കായിക മന്ത്രിയുമായും സിന്ധു കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രി സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്ക് പാരിതോഷികമായി നല്‍കുകയും ചെയ്തു. ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം മെഡലാണ് സിന്ധു സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ രണ്ടാമത്തെ താരം കൂടിയായി ഹൈദരാബാദുകാരി. സ്വര്‍ണം കൂടാതെ രണ്ട് വെള്ളിയും രണ്ട് വെങ്കലവും സിന്ധു നേരത്തെ സ്വന്തമാക്കിയിരുന്നു.

pvsindhu

സിന്ധുവിന്റെ പരിശീലകരായ പുല്ലേല ഗോപീചന്ദ്, കിം ജി ഹ്യൂന്‍, പിതാവ് പിവി രമണ തുടങ്ങിയവരുമായും മന്ത്രി സംസാരിച്ചു. സിന്ധുവിനെ കൂടാതെ പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍താരം സായ് പ്രണീതിനും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം ലഭിച്ചിരുന്നു. 1983ല്‍ പ്രകാശ് പദുക്കോണ്‍ ഈ നേട്ടത്തിലെത്തിയശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ താരമായി പ്രണീത്. സിന്ധുവിന് 20 ലക്ഷം രൂപയും സായ് പ്രണീതിന് 5 ലക്ഷം രൂപയും ബാഡ്മിന്റണ്‍ അസോസിയേഷന്‍ പാരിതോഷികമായി നല്‍കും.

Story first published: Tuesday, August 27, 2019, 17:10 [IST]
Other articles published on Aug 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+