ചെന്നൈ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പി വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്കി 70കാരന്. തമിഴ്നാട്ടിലെ രാമനാഥപുരത്തുള്ള മലൈസ്വാമി എന്ന ഏഴുപതുകാരനാണ് വ്യത്യസ്ത ആവശ്യവുമായി രംഗത്തെത്തിയത്. സിന്ധുവുമായുള്ള വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ തട്ടിക്കൊണ്ട് പോകുമെന്നും മലൈസ്വാമി ഭീഷണിപ്പെടുത്തി.
ജില്ലാ കലക്ടറുടെ പരാതി പരിഹാര ജമ്പസമ്പര്ക്ക പരിപാടിയിലാണ് മലൈസ്വാമി അപേക്ഷ നല്‍കിയിരിക്കുന്നത്. സിന്ധുവിന്റെ ചിത്രം ഒട്ടിച്ച അപേക്ഷയാണ് മലൈസ്വാമി സമര്‍പ്പിട്ടത്. 2004ല്‍ ജനിച്ച തനിക്ക് 16 വയസ് മാത്രമാണുള്ളതെന്നും സിന്ധുവിന്റെ കരിയറിലെ നേട്ടങ്ങള്‍ കണ്ടതോടെയാണ് പ്രണയം തോന്നിയതെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതെന്നും മലൈസ്വാമി പറഞ്ഞു. ഇന്ത്യാ ടുഡെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
പന്ത് ഇങ്ങിനെയായാല്‍ പോരെന്ന് പുതിയ കോച്ച്; സ്ഥാനം തെറിക്കുമെന്ന് മുന്നറിയിപ്പ്
24കാരിയായ സിന്ധു ഇക്കൊല്ലം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി സ്വര്‍ണ്ണം നേടിയിരുന്നു.2018ല്‍ ഗോള്ഡ്കോസ്റ്റില് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും 2016ലെ സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2012ല്‍ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും സിന്ധു ഇന്ത്യക്കുവേണ്ടി സ്വര്‍ണ്ണം നേടിയിട്ടുണ്ട്.ഇതുവരെ 15 മെഡലുകളാണ് സിന്ധു രാജ്യത്തിന് സമ്മാനിച്ചത്. നിലവിലെ ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരിയാണ് സിന്ധു.