വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലയാളി മങ്കയായി പിവി സിന്ധു കേരളത്തില്‍; മുഖ്യമന്ത്രി 10 ലക്ഷം രൂപ സമ്മാനിക്കും

Kerala government Felicitates PV Sindhu | മലയാളി മങ്കയായി പിവി സിന്ധു | Oneindia Malayalam

തിരുവനന്തപുരം: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ പിവി സിന്ധു കേരളത്തിലെത്തി. ലോക കിരീടം നേടിയ സിന്ധുവിന് കേരള ഒളിംപിക് അസോസിയേഷന്‍ 10 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിന് പാരിതോഷികം സമ്മാനിക്കും.

ചൊവ്വാഴ്ച രാത്രിയാണ് സിന്ധു അമ്മയും മുന്‍ വോളിബോള്‍ താരവുമായ പി വിജയക്കൊപ്പം തിരുവനന്തപുരത്തെത്തിയത്. ബുധനാഴ്ച രാവിലെ സിന്ധു പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. സെറ്റും മുണ്ടുമുടുത്ത് മലയാളി മങ്കയായാണ് സിന്ധു ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. വൈകിട്ട് സിന്ധുവിന് വലിയ ഘോഷയാത്രയുടെ അകമ്പടിയോടെയുള്ള സ്വീകരണമാണ് കേരളത്തില്‍ ഒരുക്കുയിട്ടുള്ളത്.

ലോകകപ്പിന് ശേഷം കണ്ടിട്ടില്ല, ധോണിയെക്കുറിച്ച് രവി ശാസ്ത്രിലോകകപ്പിന് ശേഷം കണ്ടിട്ടില്ല, ധോണിയെക്കുറിച്ച് രവി ശാസ്ത്രി

pvsindhu

കേരളത്തിന്റെ സ്‌നേഹത്തിന് സിന്ധു നന്ദി പറഞ്ഞു. മലയാളികള്‍ എക്കാലവും കായിക താരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയില്‍ അവര്‍ സന്തോഷവും അറിയിച്ചു. ജപ്പാനിലെ ടാക്യോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സില്‍ സ്വര്‍ണം സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യം. ലോക കിരീടം നേടാനായത് ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും ജയം മുന്നോട്ടുള്ള കരിയറില്‍ പ്രചോദനമാണെന്നും താരം പറഞ്ഞു. ഒളിമ്പിക്സിന് മുമ്പ് ഒരുക്കം നടത്തുകയാണ് സിന്ധു. ഡെന്‍മാര്‍ക്ക് പാരീസ് ഓപ്പണ്‍ ടൂര്‍ണമെന്റാണ് താരത്തിന്റെ അടുത്ത വെല്ലുവിളികള്‍.

Story first published: Wednesday, October 9, 2019, 17:00 [IST]
Other articles published on Oct 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X