വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍; റസ്സല്‍ ഇല്ലാത്ത പ്ലേ ഓഫോ?; കൊല്‍ക്കത്തയെ പുറത്താക്കാന്‍ പഞ്ചാബ്

ഇന്ന് തോൽക്കുന്നവർ പുറത്താകും

മൊഹാലി: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ നിര്‍ണായക മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. വെള്ളിയാഴ്ച രാത്രി 8 മണിക്ക് മൊഹാലിയില്‍വെച്ചാണ് മത്സരം. കളിയില്‍ തോല്‍ക്കുന്ന ടീം പ്ലേ ഓഫ് കാണാതെ പുറത്താകുമെന്നതിനാല്‍ മത്സരഫലം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.

ഐപിഎല്‍: ഡല്‍ഹിക്ക് ഷോക്ക്!! വിക്കറ്റ് വേട്ടക്കാരന്‍ റബാദ പിന്‍മാറി, ഇതാണ് കാരണംഐപിഎല്‍: ഡല്‍ഹിക്ക് ഷോക്ക്!! വിക്കറ്റ് വേട്ടക്കാരന്‍ റബാദ പിന്‍മാറി, ഇതാണ് കാരണം

തുടര്‍ച്ചയായി ആറു മത്സരങ്ങള്‍ തോറ്റതാണ് ദിനേഷ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്തയ്ക്ക് വിനയായത്. മികവുള്ള കളിക്കാരുണ്ടായിട്ടും ടീമിന് തുടര്‍തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത് പ്ലേ ഓഫ് അനിശ്ചിതത്വത്തിലാക്കി. വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്ന ആന്ദ്രെ റസ്സില്‍ മിക്ക കളികളിലും തിളങ്ങിയിട്ടും ടീമിന് ജയിക്കാനാകുന്നില്ല. അതേസമയം, അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തിളങ്ങാന്‍ കഴിഞ്ഞത് ടീമിന് ആത്മവിശ്വാസമേകും.

kkrvskxip

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ തോറ്റാണ് പഞ്ചാബിന്റെ വരവ്. ബൗളിങ്ങില്‍ ക്യാപ്റ്റന്‍ അശ്വിന് തിളങ്ങാനാകുന്നുണ്ടെങ്കിലും മറ്റു കളിക്കാര്‍ നിലവാരത്തിലേക്കുയരുന്നില്ല. കെഎല്‍ രാഹുലും ക്രിസ് ഗെയ്‌ലും തിളങ്ങിയാല്‍ പഞ്ചാബിന് പ്രതീക്ഷയുണ്ട്. രാഹുല്‍ 520ഉം ഗെയ്ല്‍ 448 റണ്‍സും ഇതുവരെയായി നേടിക്കഴിഞ്ഞു. മറ്റു ബാറ്റ്‌സ്മാന്മാരും മികച്ച പ്രകടനം നടത്തുമെന്നാണ് കണക്കുകൂട്ടല്‍.

ഇരു ടീമുകള്‍ക്കും 12 കളികളില്‍നിന്നും 10 പോയന്റാണുള്ളത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിയൂ. ശുഭ്മാന്‍ ഗില്‍, ക്രിസ് ലിന്‍, റസ്സല്‍ തുടങ്ങിയ താരങ്ങളിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. ആര്‍ അശ്വിന്‍ നയിക്കുന്ന ബൗളിങ് ആക്രമണത്തെ ഇവര്‍ക്ക് ചെറുക്കാനായാല്‍ കൊല്‍ക്കത്തയ്ക്ക് ജയിച്ചുകയറാം.

Story first published: Friday, May 3, 2019, 13:46 [IST]
Other articles published on May 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X