ഐപിഎല്ലില്‍ ആര്‍ക്കും വേണ്ട; പക്ഷേ പുജാരയെ ഗ്ലൂസസ്റ്റയറിന് വേണം, കൗണ്ടി ക്ലബ്ബുമായി കരാര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആവശ്യക്കാരില്ലാത്ത താരമായി അവശേഷിച്ച ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാര കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കും. കൗണ്ടി ടീം ഗ്ലൂസസ്റ്റയറുമായാണ് പുജാര കരാറൊപ്പിട്ടത്. ഐപിഎല്‍ നടക്കുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ത്തന്നെയാണ് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. അതിനാല്‍ത്തന്നെ താരങ്ങള്‍ നാട്ടില്‍ കളിച്ച് തകര്‍ക്കുമ്പോള്‍ കാണിയായിരിക്കാതെ ഇംഗ്ലണ്ടില്‍ വിസ്മയം സൃഷ്ടിക്കാനുള്ള അവസരം പുജാരയ്ക്ക് ലഭിക്കും. ബിസിസിഐയുടെ വാര്‍ഷിക കരാര്‍ ഉള്ള താരമായിട്ടും പുജാരയെ ഐപിഎല്ലില്‍ ആരും പരിഗണിച്ചില്ല.

ഇന്ത്യക്കുവേണ്ടിയും ടെസ്റ്റില്‍ മാത്രമാണ് പുജാര കളിക്കുന്നത്. പരമിത ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോഴും താരം പുറത്താണ്. ഇതാണ് ഐപിഎല്‍ പോലുള്ള വെടിക്കെട്ട് ബാറ്റിങ് വേണ്ട മത്സരങ്ങളില്‍ നിന്ന് പുജാരയെ പുറത്താക്കുന്നത്. ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലാണ് പുജാര. നേരത്തെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവര്‍ക്കുവേണ്ടി പുജാര കളിച്ചിട്ടുണ്ട്.

ഐ ലീഗ്: ചര്‍ച്ചിലിനോട് തോറ്റ് റിയല്‍ കശ്മീര്‍, പോയിന്റ് പട്ടികയില്‍ തിരിച്ചടി

ഇന്ത്യക്കുവേണ്ടി 75 ടെസ്റ്റില്‍ നിന്ന് 49.48 ശരാശരിയില്‍ 5740 റണ്‍സും അഞ്ച് ഏകദിനത്തില്‍ നിന്ന് അഞ്ച് റണ്‍സും 30 ഐപിഎല്ലില്‍ നിന്ന് 390 റണ്‍സുമാണ് പുജാരയുടെ സമ്പാദ്യം. 18 ടെസ്റ്റ് സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും പുജാരയുടെ പേരിലുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, February 20, 2020, 10:01 [IST]
Other articles published on Feb 20, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X