നെയ്മറിന്റെ കാര്യത്തില്‍ ഉറപ്പില്ല; ഡിബാലയെ ടീമിലെത്തിക്കാനൊരുങ്ങി പി.എസ്.ജി

പാരിസ്: നെയ്മറിന്റെ ബാഴ്‌സലോണയിലേക്കുള്ള കൂടുമാറ്റം സംബന്ധിച്ച് അനിശ്ചിതത്വം തുടരവെ പുതിയ നീക്കവുമായി പി.എസ്.ജി. യുവന്റസില്‍ നിന്ന് പൗലോ ഡിബാലയെ ടീമിലെത്തിക്കാനാണ് ഫ്രഞ്ച് ക്ലബ്ബിന്റെ ശ്രമം. ഡിബാലയെ പ്രീ സീസണ്‍ ടീമില്‍ ഉള്‍പ്പെടുത്താത്ത യുവന്റസ് താരത്തെ കൈമാറുമെന്നുറപ്പാണ്. എന്നാല്‍ കൈമാറ്റ തുകയായി 50 ദശലക്ഷം യൂറോയാണ് യുവന്റസ് ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. മൗറീസ്യോ സാറിക്ക് കീഴില്‍ തിരിച്ചുവരവിനൊരുങ്ങുന്ന യുവന്റസ് നിരയില്‍ ഡിബാലയ്ക്ക് ഇനി സ്ഥാനം ലഭിക്കാന്‍ ഇടയില്ല. അവസാന സീസണിലും പകരക്കാരനായാണ് ഡിബാലയ്ക്ക് പലപ്പോഴും സ്ഥാനം ലഭിച്ചത്.

പോഗ്ബയെ വളരെ ഇഷ്ടമാണെന്ന് സാറി; കൂടുമാറ്റം യുവന്റസിലേക്കോ?

നെയ്മര്‍ കൂടുമാറാനുള്ള സാധ്യത സജീവമാണ്. നെയ്മര്‍ പി.എസ്.ജി വിടില്ലെന്ന് അദ്ദേഹത്തിന്റെ പിതാവ് വ്യക്തമാക്കിയിരുന്നെങ്കിലും ബാഴ്‌സയിലേക്ക് മടങ്ങിപ്പോവാന്‍ നെയ്മര്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ബാഴ്‌സലോണ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയും നെയ്മറിന്റെ മടങ്ങിവരവ് ആഗ്രഹിക്കുന്നതായാണ് വിവരം. പി.എസ്.ജിയില്‍ പ്രതീക്ഷിച്ച സ്വീകാര്യത നെയ്മര്‍ക്ക് ലഭിച്ചില്ല.ഇത് താരത്തിന് ക്ലബ്ബില്‍ തുടരാന്‍ താല്‍പ്പര്യം കുറച്ചു. നെയ്മര്‍ക്കുവേണ്ടി വമ്പന്‍ ഓഫറാണ് ബാഴ്‌സലോണ വെച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ നെയ്മറാണ് തീരുമാനമെടുക്കേണ്ടതെന്നാണ് പി.എസ്.ജിയുടെ നിലപാട്.

paulodybala

ആരെയും ക്ലബ്ബ് നിര്‍ബന്ധിച്ച് നിര്‍ത്തില്ലെന്നും താല്‍പ്പര്യമില്ലാത്തവര്‍ക്ക് പോകാമെന്നും പി.എസ്.ജി പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.2017ല്‍ പി.എസ്.ജിയിലെത്തിയ താരം 37 മത്സരത്തില്‍ നിന്ന് 34 ഗോള്‍ ക്ലബ്ബിനുവേണ്ടി നേടി. 2013 മുതല്‍ നാല് കൊല്ലം ബാഴ്‌സലോണയ്ക്കുവേണ്ടി കളിച്ച നെയ്മര്‍ 123 മത്സരത്തില്‍ നിന്ന് 68 ഗോളാണ് നേടിയത്. അന്റോണിയോ ഗ്രിസ്മാനെ ഇതിനോടം ബാഴ്‌സ ടീമിലെത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം നെയ്മര്‍ കൂടിയെത്തിയാല്‍ ബാഴ്‌സലോണ അതിശക്തരാകും. 25കാരനായ ഡിബാല 2015ലാണ് യുവന്റസിലെത്തിയത്. ക്ലബ്ബിനുവേണ്ടി 128 മത്സരത്തില്‍ നിന്ന് 57 ഗോളും താരം നേടിയിട്ടുണ്ട്.അന്റോണിയോ കോന്റെ പരിശീലകനായുള്ള ഇന്റര്‍മിലാനും ഡിബാലയ്ക്കായി രംഗത്തുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

Story first published: Sunday, July 21, 2019, 8:42 [IST]
Other articles published on Jul 21, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more