വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റയലിന്റെ പദ്ധതി പൊളിക്കാന്‍ പിഎസ്ജി; എംബാപ്പയുമായി കരാര്‍ പുതുക്കാന്‍ ശ്രമം

പാരിസ്: ലാലിഗ സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കാന്‍ ശ്രമം തുടര്‍ന്ന് പിഎസ്ജി. ജനുവരിയില്‍ കെയ്‌ലിയന്‍ എംബാപ്പയെ റയല്‍ റാഞ്ചുമെന്ന അഭ്യൂഹം നിലനില്‍ക്കെ താരവുമായി കരാര്‍ പുതുക്കാന്‍ പിഎസ്ജി ശ്രമം തുടരുന്നതായാണ് വിവരം. ഫ്രഞ്ച് മാധ്യമമായ ലാ പാരിസനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവില്‍ 2022വരെ എംബാപ്പയുമായി പിഎസ്ജിക്ക് കരാര്‍ ഉണ്ട്. ഇത് നീട്ടാനാണ് പിഎസ്ജി മാനേജ്‌മെന്റ് ശ്രമിക്കുന്നത്. എന്നാല്‍ ഇതിനോട് എംബാപ്പെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

നിലവിലെ പിഎസ്ജിയില്‍ നിര്‍ണ്ണായക താരമാണ് എംബാപ്പെ. അവസാന സീസണിലെ ഫ്രഞ്ചിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട എംബാപ്പെ ഈ സീസണിലും തകര്‍പ്പന്‍ ഫോമിലാണ്. നെയ്മറിന്റെ കൂടുമാറ്റ അഭ്യൂഹങ്ങളും നിലനില്‍ക്കെ എന്ത് വിലകൊടുത്തും എംബാപ്പയെ പിടിച്ചുനിര്‍ത്താനാവും പിഎസ്ജി ശ്രമിക്കുക.

ഹൃദയാഘാതത്തിനും തളര്‍ത്താനാവില്ല; ഐക്കര്‍ കസിയസ് വീണ്ടും ഗ്ലൗസ് അണിഞ്ഞുഹൃദയാഘാതത്തിനും തളര്‍ത്താനാവില്ല; ഐക്കര്‍ കസിയസ് വീണ്ടും ഗ്ലൗസ് അണിഞ്ഞു

mbappeandpsg

അതേ സമയം ജനുവരിയിലെ റയലിന്റെ പ്രധാന ലക്ഷ്യമാണ് എംബാപ്പ. മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവം റയലിലുള്ളതിനാല്‍ എംബാപ്പെയ്ക്കായി വന്‍ തുക മുടക്കാനും റയല്‍ തയ്യാറായേക്കും. ചെല്‍സിയില്‍ നിന്ന് എത്തിച്ച ഏദന്‍ ഹസാര്‍ഡിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. ഇക്കാരണത്താല്‍ത്തന്നെ എംബാപ്പെയ്ക്കായി റയല്‍ ശക്തമായി രംഗത്തെത്തുമെന്നുറപ്പാണ്.

എതിരാളികളില്ല, ആറാം ലോക കിരീടവുമായി ഹാമില്‍ട്ടന്‍; ഹാട്രിക്ക്എതിരാളികളില്ല, ആറാം ലോക കിരീടവുമായി ഹാമില്‍ട്ടന്‍; ഹാട്രിക്ക്

പിഎസ്ജിക്കുവേണ്ടി 97 മത്സരം കളിച്ചിട്ടുള്ള എംബാപ്പെ 69 ഗോളും 36 അസിസ്റ്റും നേടിയിട്ടുണ്ട്. രണ്ട് ലീഗ് കിരീടവും ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് ലീഗ് കപ്പ് കിരീടങ്ങള്‍ ഓരോ തവണയും പിഎസ്ജിക്കൊപ്പം അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Tuesday, November 5, 2019, 17:19 [IST]
Other articles published on Nov 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X