പാരിസ്: ബ്രസീലിയന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മറെ വില്ക്കാന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് യുവതാരം കെയ്ലിയന് എംബാപ്പെയെ ടീമില്‍ നിലനിര്‍ത്തി നെയ്മറെ ഒഴിവാക്കാനാണ് പിഎസ്ജി ശ്രമിക്കുന്നത്. എഎസ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ നെയ്മറിന്റെ ബാഴ്സലോണയിലേക്കുള്ള മടങ്ങിപ്പോക്ക് അഭ്യൂഹം വീണ്ടും ശക്തി പ്രാപിക്കുകയാണ്. ലൂയിസ് സുവാരസിന് പകരക്കാരനായി നെയ്മറെ എത്തിക്കാനാണ് ബാഴ്സലോണ ശ്രമിക്കുന്നത്. നേരത്തെ തന്നെ നെയ്മറെ മടക്കിക്കൊണ്ടുവരാന്‍ ബാഴ്സ ശ്രമിച്ചെങ്കിലും അനുകൂല നിലപാടല്ല പിഎസ്ജി സ്വീകരിച്ചത്.
ബാഴ്സലോണയെക്കൂടാതെ നെയ്മറെ ടീമിലെത്തിക്കാന്‍ റയല്‍ മാഡ്രിഡിനും താല്പര്യമുണ്ടെന്നാണ് വാര്‍ത്തകള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പകരക്കാരനായി നെയ്മറെ എത്തിക്കാനാണ് സിദാന് ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ നീക്കം വിജയിക്കാന്‍ സാധ്യത കുറവാണ്. പിഎസ്ജി നെയ്മറെ ഒഴിവാക്കാന്‍ തയ്യാറായാല്‍ പഴയ തട്ടകമായ ബാഴ്സയിലേക്ക് തന്നെ നെയ്മര്‍ മടങ്ങിപ്പോവാനാണ് സാധ്യത.
ഐ ലീഗ്: മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് ചെന്നൈ സിറ്റി
എംബാപ്പെ റയല്‍ മാഡ്രിഡിലേക്കുന്നതായുള്ള അഭ്യൂഹം ശക്തിപ്പെടുന്നതിന് പിന്നാലെയാണ് പിഎസ്ജിയുടെ നിര്‍ണ്ണായക നീക്കം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയ നെയ്മറിന് പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ സാധിച്ചില്ല. അടിയ്ക്കടി ഉണ്ടായ പരിക്കും താരത്തിന് തിരിച്ചടിയായി. നെയ്മറെ വിട്ടുകൊടുത്താന്‍ പകരം അന്റോണിയോ ഗ്രിസ്മാനെ പിഎസ്ജിക്ക് കൈമാറാന്‍ ബാഴ്സയ്ക്ക് സമ്മതമാണെന്ന തരത്തിലും വാര്‍ത്തകളുണ്ട്.
ടോട്ടനത്തിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്റെ കൂടുമാറ്റ അഭ്യൂഹവും ശക്തമാവുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് കെയ്ന്‍ പോകുമെന്ന തരത്തിലാണ് നിലവില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ് താരം.സമീപകാലത്തെ ടോട്ടനത്തിന്റെ മോശം പ്രകടനത്തില്‍ താരം തൃപ്തനല്ലെന്നും അതിനാല്‍ ക്ലബ്ബ് മാറാന്‍ താത്പര്യപ്പെടുന്ന തരത്തിലുമാണ് അഭ്യൂഹം. ഇക്കാര്യം ഗോള്‍ റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്. മൗറോ ഇക്കാര്‍ഡി, പോള്‍ പോഗ്ബ എന്നിവര്‍ക്കായി യുവന്റസും വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.