Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍ പോയാല്‍ പി.എസ്.ജിയില്‍ പകരമെത്തുക ആര്? സാധ്യത ഈ ടോട്ടനം താരത്തിന്

ലണ്ടന്‍: ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മറിന്റെ ബാഴ്‌സലോണയിലേക്കുള്ള കൂടുമാറ്റ അഭ്യൂഹം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നെയ്മറിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് പിഎസ്ജിയുമായി ബാഴ്‌സലോണ കരാറിലെത്തിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ നിലവില്‍ പിഎസ്ജിക്കൊപ്പം നെയ്മര്‍ പരിശീലനം തുടരുന്നത് ഈ അഭ്യൂഹങ്ങളെ തിരുത്തുന്ന തരത്തിലാണ്. നിലവിലെ സാഹചര്യത്തില്‍ നെയ്മറിന്റെ കൂടുമാറ്റ സാധ്യത കൂടുതലാണ്. അക്കാരണത്താണ് അദ്ദേഹത്തിന് ഈ സീസണില്‍ പിഎസ്ജി പ്ലേയിങ് ഇലവനില്‍ അവസരം നല്‍കാത്തത്.

നെയ്മറെ പോലൊരു സൂപ്പര്‍ താരം ക്ലബ്ബ് വിട്ടാല്‍ പകരമെത്തുന്നത് ആരെന്ന ചോദ്യം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.നെയ്മറിന്റെ പകരക്കാരനായി പിഎസ്ജി ലക്ഷ്യമിടുന്നത് ടോട്ടനം മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണെയാണെന്നാണ് വിവരം. ടോട്ടനം വിടാന്‍ നേരത്തെ തന്നെ എറിക്‌സണ്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഇതിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,യുവന്റസ്,ഇന്റര്‍മിലാന്‍ അടക്കമുള്ള പല പ്രമുഖരും താരത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയെങ്കിലും ടോട്ടനം ആവശ്യപ്പെട്ട തുക നല്‍കാന്‍ തയ്യാറല്ലാത്തതിനാല്‍ പിന്‍വാങ്ങുകയായിരുന്നു.

christianeriksenandneymer

എന്നാല്‍ റെക്കോഡ് തുകയ്ക്ക് പിഎസ്ജി സ്വന്തമാക്കിയ നെയ്മറെ വിട്ടുകൊടുക്കുമ്പോള്‍ ലഭിക്കുന്ന വലിയ തുകയ്ക്ക് എറിക്‌സണെ സ്വന്തമാക്കാമെന്നാണ് പിഎസ്ജി പദ്ധതിയിടുന്നത്.ഈ സീസണില്‍ ടോട്ടനത്തിനുവേണ്ടി എറിക്‌സണ്‍ കളിച്ചെങ്കിലും കൂടുമാറ്റം നടക്കാനാണ് സാധ്യത.ടോട്ടനത്തിനുവേണ്ടി 280 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ എറിക്‌സണ്‍ 66 ഗോളും 86 അസിസ്റ്റും സ്വന്തം പേരിലാക്കിയിട്ടുണ്ട്.

Story first published: Friday, August 30, 2019, 18:24 [IST]
Other articles published on Aug 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+