Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മകളില്‍ അഭിമാനിക്കുന്ന പിതാവ്; സച്ചിന്റെ മകള്‍ ഇനി ഡോക്ടര്‍; ചിത്രങ്ങള്‍ വൈറല്‍

മുംബൈ: ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് കളിയില്‍നിന്നും വിരമിച്ചെങ്കിലും സച്ചിന്റെ വിശേഷങ്ങളിലാതെ കായിക രംഗത്തെ വാര്‍ത്തകള്‍ പൂര്‍ണമാകാറില്ല. സച്ചിന്റെ കളിജീവിതത്തിനൊപ്പം വളര്‍ന്ന മകളാണ് താരത്തെ ഏറ്റവുമൊടുവില്‍ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ലണ്ടനെ യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദം പൂര്‍ത്തിയാക്കിയ മകള്‍ സാറയ്‌ക്കൊപ്പം സച്ചിനും ഭാര്യയുടെ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലായി മാറുകയാണ്.

ബിരുദപഠനത്തിനായി മകള്‍ ലണ്ടനിലേക്ക് പോയത് ഇന്നലെയെന്നപോലെ തോന്നുന്നു.. ഇപ്പോഴിതാ ബിരുദം കഴിഞ്ഞിറങ്ങുകയാണ്. അഞ്ജലിയും താനും നിന്നെക്കെറിച്ച് ഏറെ അഭിമാനിക്കുന്നു. ലോകം കീഴടക്കാന്‍ നിനക്ക് കഴിയട്ടെ സാറാ എന്നും സച്ചിന്‍ ട്വിറ്ററില്‍ ആശംസിക്കുന്നുണ്ട്. ബിരുദദാന ചടങ്ങിനുശേഷം സച്ചിനും അഞ്ജലിയും സാറയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് സച്ചിന്‍ പങ്കുവെച്ചത്.

tendulkar

ലണ്ടനില്‍നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ സാറ അമ്മയുടെ പിന്‍ഗാമിയാകുകയാണ്. മകന്‍ അര്‍ജുന്‍ അച്ഛനെപ്പോലെ ക്രിക്കറ്റ് കളിക്കാരനായപ്പോള്‍ മകള്‍ സാറ അമ്മയെപ്പോലെ വൈദ്യശാസ്ത്രത്തിലാണ് താത്പര്യം കാട്ടിയത്. സച്ചിനുമായുള്ള വിവാഹശേഷം അഞ്ജലി ഡോക്ടര്‍ പ്രാക്ടീസ് ഒഴിവാക്കി മുഴുവന്‍സമയവും കുടുംബത്തിനൊപ്പം ചെലവഴിക്കുകയായിരുന്നു.

ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ഇടംപിടിച്ച അര്‍ജുന്‍ സഹോദരിയില്‍നിന്നും വേറിട്ടവഴിയിലൂടെയാണ് സഞ്ചാരം. ലണ്ടനില്‍ തനിച്ച് ചുറ്റിയടിച്ചും ഇംഗ്ലീഷ് വനിതാ താരത്തിനൊപ്പം ലഞ്ച് കഴിച്ചുമൊക്കെ അര്‍ജനും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സെലിബ്രിറ്റി മകനെന്ന ജാഡയില്ലാതെ ലണ്ടനിലെ ഗ്രൗണ്ടുണക്കാനെത്തിയ അര്‍ജുന്‍ പിതാവിന്റെയും ആദരവ് പിടിച്ചുപറ്റി.

View this post on Instagram

I did what?🙊

A post shared by Sara Tendulkar (@saratendulkar) on

Story first published: Saturday, September 8, 2018, 12:13 [IST]
Other articles published on Sep 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+