Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി കബഡി ആവേശത്തിലേക്ക്; പ്രോ കബഡി ലീഗ് ഏഴാം സീസണ് തുടക്കമാകുന്നു

ദില്ലി: ലോകകപ്പ് ക്രിക്കറ്റിന്റെ ആരവം അടങ്ങുമ്പോഴേക്കും കായിക പ്രേമികളെ ആവേശത്തിലാക്കാന്‍ പ്രോ കബഡി ലീഗ് എത്തുന്നു. ജൂലൈ 20നാണ് ഏഴാം സീസണ് തുടക്കമാകുന്നത്. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ഏറ്റവും ലീഗ് ആണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഹൈദരാബാദില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സ് യു മുംബയെ നേരിടും. അന്നേദിവസം തന്നെ ബംഗളുരു ബുള്‍സും പറ്റ്‌ന പൈറേറ്റ്‌സും തമ്മില്‍ മത്സരമുണ്ട്.

ഹൈദരാബാദ്, മുംബൈ, ചെന്നൈ, പഞ്ചകുള, ബെംഗളുരു, പൂണെ, പറ്റ്‌ന, അഹമ്മദാബാദ്, ദില്ലി, ജയ്പൂര്‍, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലായാണ് മത്സരം. ഒക്ടോബര്‍ 14ന് പ്ലേ ഓഫ് ആരംഭിക്കും. 19നാണ് ഫൈനല്‍. എല്ലാ ടീമുകളും രണ്ടുതവണ പരസ്പരം ഏറ്റുമുട്ടും. പോയന്റു നിലയില്‍ മുന്നിലെത്തുന്ന 6 ടീമുകളാണ് ഒടുവില്‍ പ്ലേ എഫിന് അര്‍ഹത നേടുന്നത്.

prokabaddi

ഇത്തവണ താരലേലം നേരത്തെതന്നെ പൂര്‍ത്തിയായിരുന്നു. യു മുംബൈ താരമായിരുന്ന സിദ്ധാര്‍ഥ് ദേശായി 1.45 കോടി രൂപയ്ക്കാണ് തെലുഗ് ടൈറ്റന്‍സിലെത്തി. പുണേരി പള്‍ട്ടാന്‍ സൂപ്പര്‍താരം നിതിന്‍ തൊമാറിന് 1.20 കോടി രൂപ ലഭിച്ചു. പള്‍ട്ടാന്‍ തന്നെയാണ് താരത്തെ നിലനിര്‍ത്തിയത്. ഓള്‍ റൗണ്ടര്‍ സന്ദീപ് നര്‍വാള്‍ യു മുംബ ടീമിലെത്തി. 89 ലക്ഷം രൂപയ്ക്കാണ് ലേലം. മോനു ഗോയാത് 93 ലക്ഷം (യു.പി .യോദ്ധ), പര്‍വേശ് ബെന്‍സ്വാള്‍ 80 ലക്ഷം (ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സ്), മഹേന്ദ്ര സിങ് 80 ലക്ഷം (ബംഗളൂരു ബുള്‍സ്), പ്രശാന്ത് കുമാര്‍ റായ് 77 ലക്ഷം (ഹരിയാണ സ്റ്റീലേഴ്‌സ്), സുരേന്ദ്ര നദ്ദ 77 ലക്ഷം (ഹരിയാണ സ്റ്റീലേഴ്‌സ്), ചന്ദ്രന്‍ രഞ്ജിത് 70 ലക്ഷം (ദബാങ് ഡല്‍ഹി) എന്നിവരാണ് വന്‍തുക ലഭിച്ച ഇന്ത്യന്‍ താരങ്ങള്‍.

വിദേശതാരങ്ങളില്‍ ഇറാനില്‍നിന്നുള്ള ഡിഫെന്‍ഡര്‍ അബൊറാസ് മിഘാനി കൂടുതല്‍ തുക സ്വന്തമാക്കി. 85 ലക്ഷം രൂപയ്ക്ക് തെലുഗു ടൈറ്റന്‍സ് ആണ് മിഘാനിയെ സ്വന്തമാക്കിയത്. ഇസ്മായില്‍ നബിബക്ഷ് 77.75 ലക്ഷം (ബംഗാള്‍ വാറിയേഴ്‌സ്), കൊറിയന്‍ താരം ജാങ് കുന്‍ ലീ 40 ലക്ഷം (ബംഗാള്‍ വാറിയേഴ്‌സ്) എന്നിവര്‍ക്കും വലിയതുക ലഭിച്ചു.

Story first published: Saturday, July 13, 2019, 14:28 [IST]
Other articles published on Jul 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+