വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിക്കറ്റിന് പുറത്തും പൃത്ഥ്വി ഷാ കൂടുതല്‍ അച്ചടക്കം കാട്ടണം: വസിം ജാഫര്‍

മുംബൈ: ഇന്ത്യയുടെ ഭാവി വാഗ്ദാനമായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് മുംബൈ യുവതാരം പൃത്ഥ്വി ഷാ. ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ച പൃത്ഥ്വി അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ സെഞ്ച്വറി നേടി റെക്കോഡും സ്വന്തം പേരിലാക്കി.ക് ലാസിക് ശൈലിയിലുള്ള വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുന്ന പൃഥ്വിയെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കളി ശൈലിയോടുവരെ ആരാധകര്‍ ഉപമിക്കുന്നുണ്ട്. ഇപ്പോഴിതാ പൃത്ഥ്വിയെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഇതിഹാസവുമായ വസിം ജാഫര്‍.

പൃത്ഥി ക്രിക്കറ്റിനകത്തും പുറത്തും കൂടുതല്‍ അച്ചടക്കം കാട്ടേണ്ടതുണ്ടെന്നാണ് വസിം അഭിപ്രായപ്പെട്ടത്. അദ്ദേഹം മികച്ച താരമാണെന്നതില്‍ ആര്‍ക്കും ഒരു സംശയുമില്ല. ലഭിച്ച ചുരുങ്ങിയഅവസരങ്ങളില്‍ നിന്ന് തന്നെ അദ്ദേഹം അത് തെളിയിച്ചിട്ടുണ്ട്. പൃത്ഥ്വിയുടെ അരങ്ങേറ്റ പ്രകടനം നോക്കുക.അദ്ദേഹം സെഞ്ച്വറി നേടി. ആക്രമണ സ്വഭാവം നിറഞ്ഞതാണ് അവന്റെ ബാറ്റിങ്. സെവാഗിനെ ഓര്‍മ്മിപ്പിക്കുന്ന ശൈലി. മനോഹരമായി വലിയ ഷോട്ടുകള്‍ കളിക്കുന്നു. എന്നാല്‍ വ്യത്യസ്തനാണ്.ആക്രമിച്ച് തകര്‍ക്കാന്‍ ശേഷിയുള്ള താരമാണെന്നും ജാഫര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെ നയിക്കാന്‍ ഞാന്‍ സ്‌റ്റോക്‌സിന് പകരം ബട്‌ലറെ തിരഞ്ഞെടുത്തേനേ: കെവിന്‍ പീറ്റേഴ്‌സണ്‍ഇംഗ്ലണ്ടിനെ നയിക്കാന്‍ ഞാന്‍ സ്‌റ്റോക്‌സിന് പകരം ബട്‌ലറെ തിരഞ്ഞെടുത്തേനേ: കെവിന്‍ പീറ്റേഴ്‌സണ്‍

shahandjaffer

എന്നാലും പൃത്ഥ്വി മത്സരത്തെ കൂടുതലായി പഠിക്കേണ്ടതുണ്ട്. എല്ലാത്തിനെയും ആക്രമിക്കാന്‍ ശ്രമിക്കരുത്. ന്യൂസീലന്‍ഡിനെതിരേ രണ്ട് തവണ പുറത്തായും ഷോര്‍ട്ട് ബൗളിലാണ്.തന്റെ വിടവ് അവന്‍ നികത്തേണ്ടതുണ്ട്. കൂടാതെ കളിത്തനകത്തെ പ്രവര്‍ത്തിയും കര്‍ശനമായും നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ ഈ അച്ചടക്കം അനിവാര്യമാണെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞിടെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട പൃത്ഥ്വിയെ എട്ട് മാസത്തേക്ക് ബിസിസി ഐ വിലക്കിയിരുന്നു.

അനുവദിനീയമല്ലാത്ത ചുമയുടെ മരുന്ന് ഉപയോഗിച്ചതിനാലാണ് ഉത്തേജക പരിശോധനയില്‍ താരം പരാജയപ്പെട്ടത്. പിന്നീട് തിരിച്ചെത്തിയ പൃത്ഥ്വിക്ക് ന്യൂസീലന്‍ഡില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പരയിലും യുവതാരം ഇന്ത്യന്‍ ടീമില്‍ ഉണ്ടാകാനാണ് സാധ്യത. എന്നാല്‍ രോഹിത് ശര്‍മ ടെസ്റ്റിലും ഓപ്പണറായി എത്തിയതോടെ പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുക പ്രയാസമാവും.

മായങ്ക് അഗര്‍വാളിന് കളിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായാല്‍ പകരം പൃത്ഥ്വിക്കാവും മുഖ്യ പരിഗണന ലഭിക്കുക.ഓസീസിലെ പേസ് മൈതാനങ്ങള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. ഇന്ത്യക്കുവേണ്ടി നാല് ടെസ്റ്റില്‍ നിന്ന് 335 റണ്‍സും മൂന്ന് ഏകദിനത്തില്‍ നിന്ന് 84 റണ്‍സുമാണ് പൃത്ഥി നേടിയത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റലിന്റെ ഭാഗമായ പൃത്ഥ്വി 25 മത്സരത്തില്‍ നിന്ന് 598 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം നടക്കുന്ന ടി20ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും പൃത്ഥ്വിയെ പരിഗണിച്ചേക്കും.

Story first published: Thursday, July 9, 2020, 9:54 [IST]
Other articles published on Jul 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X