പൃഥ്വി ഷാ മറ്റൊരു വിനോദ് കാബ്ലിയോ?; 8 മാസത്തെ വിലക്ക് അംഗീകരിക്കുന്നതായി താരം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്തകാലത്തായി ഉയര്‍ന്നവന്ന ഏറ്റവും പ്രതിഭാശാലിയായ ക്രിക്കറ്ററായിരുന്നു പൃഥ്വി ഷാ. പ്രായം 20 എത്തുന്നതിന് മുന്‍പേ ഇന്ത്യന്‍ ടീമിലെത്തി. ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ റെക്കോര്‍ഡ് നേട്ടം കൈവരിക്കുകയും ചെയ്ത താരത്തിന് പക്ഷേ പൊടുന്നനെയുണ്ടായ വീഴ്ചയില്‍ അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. പരിക്കും പിന്നാലെ വിലക്കുമെത്തിയതോടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക എളുപ്പമല്ല.
ഉത്തേജക മരുന്ന് പരിശോധനയില്‍ നിരോധിത മരുന്നായ ടെര്‍ബ്യുട്ടാലിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് 8 മാസത്തേക്കാണ് താരത്തെ വിലക്കിയത്. ഫെബ്രുവരി 22 ന് ഇന്‍ഡോറില്‍ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ പങ്കെടുക്കുന്നതിനായി പൃഥ്വി ഷാ നല്‍കിയ മൂത്ര സാംപിളാണ് താരത്തിന് വിനയായത്. വിലക്കിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 15 വരെ താരത്തിന് ദേശീയ, ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാനാവില്ല.

കാംബ്ലിയുടെ ക്രിക്കറ്റ് കരിയര്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ലോകമറിഞ്ഞ വിനോദ് കാബ്ലിയുടെ മറ്റൊരു പതിപ്പാണ് പൃഥ്വി ഷായെന്ന് പറയുന്നവരുണ്ട്. പ്രതിഭയുടെ കാര്യത്തില്‍ സച്ചിനൊപ്പം നില്‍ക്കുന്ന കാംബ്ലി ഉദിച്ചുയര്‍ന്നതിന് പിന്നാലെ അസ്തമിക്കുകയും ചെയ്തു. വ്യക്തി ജീവിതത്തിലെ വഴിവിട്ട രീതികളാണ് കാംബ്ലിയുടെ ക്രിക്കറ്റ് കരിയറിന് വിഘാതമായത്. ചെറുപ്രായത്തില്‍ ലഭിച്ച പ്രശസ്തിയും പണവും കാംബ്ലിയുടെ വ്യക്തി ജീവതത്തേയും ബാധിച്ചതോടെ താരത്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം തെറിക്കുകയായിരുന്നു.

അച്ചടക്കമില്ലെന്ന് ആരോപണം
പൃഥ്വി ഷായുടെ അച്ചടക്കമില്ലാത്ത ജീവിതത്തെക്കുറിച്ചും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടെ പരിക്കേറ്റ താരം തിരിച്ചുവരാനുള്ള ശ്രമത്തിനിടെ ഇന്ത്യ എ ടീമില്‍ നിന്നും പുറത്തായിരുന്നു. പരിക്കുമൂലമാണ് ഷായെ പുറത്താക്കുന്നതെന്നാണ് പറഞ്ഞിരുന്നെങ്കിലും അച്ചടക്കമില്ലായ്മയാണ് വിനയായതെന്നാണ് സൂചന. ഇതിനുശേഷം മാസങ്ങള്‍ കഴിഞ്ഞ് നിരോധിത മരുന്നിന്റെ പേരില്‍ പൃഥ്വി വിലക്കിലാകുമ്പോള്‍ താരത്തിന്റെ വ്യക്തിജീവിതം വീണ്ടും ചര്‍ച്ചയാകും.

വിലക്ക് പാഠമാകും
ഇപ്പോളത്തെ വിലക്ക് താന്‍ അംഗീകരിക്കുന്നു എന്നാണ് പൃഥ്വിയുടെ പ്രതികരണം. ഇത് എല്ലാ കളിക്കാര്‍ക്കും ഒരു മുന്നറിയിപ്പുകൂടിയാണ്. ചുമയ്ക്കുള്ള മരുന്ന് കഴിച്ചതാണ് തനിക്ക് വിനയായത്. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ കാര്യമായ ശ്രദ്ധവേണമെന്ന് മനസിലാക്കുന്നു. വിലക്കിനുശേഷം താന്‍ ശക്തമായി തിരിച്ചുവരുമെന്നും തന്നെ പിന്തുണച്ച ബിസിസിഐ ഉള്‍പ്പെടെയുള്ളവര്‍ക്ക നന്ദി പറയുന്നതായും ഷാ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications