Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക് ഭേദമായി, പൃഥ്വി ഷായ്ക്ക് വിളിയെത്തി; ഇനി ഇന്ത്യന്‍ ടീമിലേക്കും

മുംബൈ: ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള പരിശീലന മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യയുടെ കൗമാരതാരം പൃഥ്വി ഷാ ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങിയെത്തുന്നു. കായികക്ഷമത തെളിയിച്ച താരത്തെ സയീദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള മുംബൈ ടീമില്‍ ഉള്‍പ്പെടുത്തി. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. അജിങ്ക്യ രഹാനെയാണ് മുംബൈ ടീമിനെ നയിക്കുന്നത്. ഫിബ്രുവരി 21 മുതല്‍ 28വരെയാണ് ടൂര്‍ണമെന്റ്.

ദീര്‍ഘകാലമായി പരിക്കിന്റെ പിടിയിലായ താരത്തിന്റെ മടങ്ങിവരവ് ഏറെ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയയില്‍വെച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു മത്സരംപോലും കളിക്കാന്‍ കഴിയാതെ താരം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ പരമ്പര സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ ഭാഗമാകാനുള്ള ഭാഗ്യം ഇതിലൂടെ പൃഥ്വിക്ക് നഷ്ടമാവുകയും ചെയ്തു.

കാല്‍ക്കുഴയ്‌ക്കേറ്റ പരിക്ക് തിരിച്ചടിയായി

കാല്‍ക്കുഴയ്‌ക്കേറ്റ പരിക്ക് തിരിച്ചടിയായി

കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ പൃഥ്വി തിരിച്ചുവരാനുള്ള കഠിന ശ്രമത്തിലായിരുന്നു. കാല്‍ക്കുഴയ്ക്കു മാത്രമല്ല, ശരീരമൊന്നാകെ ശാരീരിക ക്ഷമത കൈവരിക്കേണ്ടതുണ്ടെന്നാണ് പൃഥ്വി നേരത്തെ പറഞ്ഞത്. വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ അരങ്ങേറുകയും ആദ്യ മത്സരത്തില്‍തന്നെ സെഞ്ച്വറി നേടുകയും ചെയ്ത പൃഥ്വി മാന്‍ ഓഫ് ദി സീരീസും സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും

സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച് ഐപിഎല്ലിലേക്കും അതുവഴി ഇന്ത്യന്‍ ടീമിലേക്കും താരത്തിന് മടങ്ങിയെത്താന്‍ കഴിയും. ഐപിഎല്ലില്‍ ദില്ലി ടീമിന്റെ കളിക്കാരനാണ് പൃഥ്വി. കഴിഞ്ഞദിവസം താരം ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസവും ആരാധനാപാത്രവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറെ സന്ദര്‍ശിച്ചിരുന്നു. ബാന്ദ്രയിലെ സച്ചിന്റെ വീട്ടിലെത്തിയാണ് പൃഥ്വി കൂടിക്കാഴ്ച നടത്തിയത്.

സച്ചിന്റെ പിന്‍ഗാമി

സച്ചിന്റെ പിന്‍ഗാമി

സച്ചിന്റെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള താരമെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ വിശേഷിപ്പിക്കുന്നത്. മാത്രമല്ല സച്ചിന്റെ ബാറ്റിങ് ശൈലിയുമായി വളരെയേറെ സാമ്യവും യുവതാരത്തിനുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്ക് മാത്രമല്ല മാനസികമായ ചില പ്രശ്‌നങ്ങളും പൃഥ്വിയെ അലട്ടിയിരുന്നതായാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവയെ മറികടക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് പൃഥ്വി സച്ചിന്റെ ഉപദേശം തേടി വീട്ടില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സച്ചിന്‍ പൃഥ്വിയെക്കുറിച്ച് പറയുന്നത്

സച്ചിന്‍ പൃഥ്വിയെക്കുറിച്ച് പറയുന്നത്

പൃഥ്വിയുടെ കഴിവിനെക്കുറിച്ച് സച്ചിന്‍ നേരത്തേ തന്നെ പുകഴ്ത്തിയിരുന്നു. എട്ട്-ഒമ്പത് വയസ്സുള്ളപ്പോള്‍ പൃഥ്വി നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും വളരെ സ്പെഷ്യലാണ് അവനെന്ന് അന്നു തന്നെ തിരിച്ചറിഞ്ഞതായും സച്ചിന്‍ പറഞ്ഞിരുന്നു. ഇന്ത്യക്കു വേണ്ടി ഭാവിയില്‍ കളിക്കാനുള്ള യോഗ്യതയും പൃഥ്വിക്കുണ്ടെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടിരുന്നു.

Story first published: Sunday, February 17, 2019, 13:17 [IST]
Other articles published on Feb 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+