മന്‍ കി ബാത്തില്‍ റഷ്യന്‍ ടെന്നീസ് താരത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ മാസവുമുള്ള റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ റഷ്യന്‍ ടെന്നീസ് താരം ഡാനില്‍ മദ്‌വേദേവിന് അഭിനന്ദനം. ഇത്തവണ യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടന്ന താരമാണ് മദ്‌വേദേവ്. ഫൈനലില്‍ റാഫേല്‍ നദാലിനോട് തോറ്റെങ്കിലും ഗംഭീര പ്രകടനം നടത്തിയ യുവതാരം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. നദാലിനോട് അഞ്ച് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് താരം കീഴടങ്ങിയത്.
മദ്‌വേദേവിന്റെ ലാളിത്വവും പക്വതയുമാണ് മോദി ഉയര്‍ത്തിക്കാട്ടിയത്. നിങ്ങള്‍ എല്ലാവരേയും പോലെ താനും ഒരു സാധാരണ മനുഷ്യനാണ്. നദാലും മദ്‌വേദേവും തമ്മിലുള്ള ഫൈനല്‍ മത്സരം താന്‍ കണ്ടിരുന്നു. മത്സരശേഷമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ താന്‍ കേട്ടെന്നും ലാളിത്വവും പക്വതയും തന്നെ ആകര്‍ഷിച്ചെന്നും മോദി പഞ്ഞു. ടൂര്‍ണമെന്റിലുടനീളം കാണികളുടെ കൂവലിന് ഇടയായ താരമാണ് മദ്‌വേദേവ്..

റാഫ തന്റെ ആദ്യ ഫൈനല്‍ എക്കാലവും ഓര്‍ത്തിരിക്കുന്നുണ്ടാകുമെന്ന് മത്സരശേഷം മദ്‌വേദേവ് പറഞ്ഞിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം ആദ്യ ഫൈനല്‍ മനോഹരമായ ഒരു അനുഭവമാണ്. മത്സരത്തിന്റെ ഓരോ നിമിഷവും താന്‍ അത് ആസ്വദിച്ചു. ജീവിതത്തില്‍ എക്കാലവും ഓര്‍ത്തിരിക്കാവുന്ന അനുഭവമായിരിക്കും ഇത്. തനിക്ക് 70 വയസായാലും ഈ മുഹൂര്‍ത്തങ്ങള്‍ മറക്കില്ലെന്ന് മദ്‌വേദേവ് അന്ന് പറഞ്ഞു. ഈ വാക്കുകളാണ് മോദിയെ ആകര്‍ഷിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications