ഏറ്റവും പ്രചോദനാത്മക ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് എം എസ് ധോണി: ഗ്രെഗ് ചാപ്പല്‍
സിഡ്‌നി: ഗ്രഗ് ചാപ്പല്‍ എന്ന ഓസ്‌ട്രേലിയന്‍ പരിശീലകനെ ഇന്ത്യന്‍ ക്രിക്കറ്റും ഇന്ത്യന്‍ ആരാധകരും അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നതയും ധോണി,ഇര്‍ഫാന്‍ പഠാന്‍ തുടങ്ങിയവരെ ടോപ് ഓഡറില്‍ പരീക്ഷിച്ചതുമെല്ലാമാണ് ചാപ്പല്‍ എന്ന പരിശീലകന്റെ മുഖം ഇന്നും ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ സുപരിചിതമായി നില്‍ക്കാന്‍ കാരണം.

ധോണിയുടെ തുടക്ക സമയത്ത് നിര്‍ണ്ണായക സ്വാധീനമാകാന്‍ സാധിച്ച ചാപ്പല്‍ ഇപ്പോള്‍ ധോണിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും പ്രചോദനാത്മക ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ധോണിയെന്നാണ് ഗ്രഗ് ചാപ്പല്‍ അഭിപ്രായപ്പെട്ടത്. ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധോണിയെന്ന താരവും വ്യക്തിയും
ധോണിയെ വ്യക്തിയെന്ന നിലയിലും താരമെന്ന നിലയിലുമുള്ള എന്റെ അനുഭവങ്ങള്‍ പോസിറ്റീവാണ്. ഒപ്പം പ്രവര്‍ത്തിക്കാന്‍ വളരെ എളുപ്പമുള്ള വ്യക്തിയാണ് ധോണി. വളരെ തുറന്ന് സംസാരിക്കുന്ന സ്വഭാവനക്കാരനാണ്. കപടതയുടെ മുഖം മൂടിയില്ല. ഒരു കാര്യം ചെയ്യാന്‍ ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. 2005-2007 കാലഘട്ടം ധോണിയുടെ കരിയറിന്റെ തുടക്കമാണ് ഈ സമയത്ത് ചാപ്പലായിരുന്നു ഇന്ത്യയുടെ പരിശീലകന്‍.

ധോണിയുടെ കളിയുടെ സവിശേഷതകള്‍ എന്തൊക്കെ?
ധോണിയുടെ ഏറ്റവും വലിയ സവിശേഷത അവന്റെ ആത്മവിശ്വാസമാണ്. സഹതാരങ്ങള്‍ക്കിടയില്‍ വിശ്വാസം കൊണ്ടും നേതൃപാഠവം കൊണ്ടും അവന്‍ വ്യത്യസ്തനായി നിന്നു. ചുട്ടിവളഞ്ഞുള്ള കളികളോട് അവന് താല്‍പ്പര്യമില്ല. നേരിട്ട് കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ധോണിയുടെ രീതി.

ആഗോള തലത്തില്‍ ധോണിയെന്ന നായകന്‍
എന്റെ അഭിപ്രായത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍ ധോണിയാണ്. എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ മികച്ച നായകന്മാരോടൊപ്പം ധോണിയുടെ പേരും ചേര്‍ക്കും. അവസാന 50 വര്‍ഷത്തിനിടയിലെ ഏറ്റവും പ്രചോദന്മാക നായകന്മാരില്‍ ഇയാന്‍ ചാപ്പല്‍,മൈക്കല്‍ ബ്രിയര്‍ലി,മാര്‍ക്ക് ടെയ്‌ലര്‍,ക്ലെയ്‌വ് ലോയ്ഡ് എന്നിവരോടൊപ്പമാണ് ധോണി.

ധോണിയുമൊത്തുള്ള മനോഹര നിമിഷങ്ങള്‍
ധോണിയുടെ തമാശകള്‍ ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. വളരെ പോരാട്ടവീര്യമുള്ള ആളാണ് ധോണി. വെല്ലുവിളികളെ അവന്‍ ഇഷ്ടപ്പെടുന്നു. ധോണിയെ വെല്ലുവിളിക്കാന്‍ ഞാന്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു. ഓള്‍റൗണ്ടര്‍മാരെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലെ വലിയ പ്രചോദനം നല്‍കുന്ന നായകനാണ് ധോണി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications