വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; പ്രീമിയര്‍ ലീഗ് ജൂണില്‍ പുനരാരംഭിച്ചേക്കും

ലണ്ടന്‍: മഹാമാരിയായ കൊറോണ വൈറസിന്റെ വ്യാപനം അതി ശക്തമായി തുടരുകയാണ്. സമസ്ത മേഘലയേയും നിശ്ചലമാക്കിക്കൊണ്ടാണ് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചത്. കായിക മേഘലയെ വലിയ രീതിക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. കൊറോണ വ്യാപനംമൂലം ഒരു മാസത്തിലേറെയായി ഫുട്‌ബോള്‍ മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്ന് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരവെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എപ്പോള്‍ തുടങ്ങുമെന്നത് സംബന്ധിച്ചാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുണ്ടായത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ എട്ടിന് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുമെന്നാണ് വിവരം. ജൂലൈ അവസാനത്തോടെ ലീഗ് അവസാനിപ്പിക്കാമെന്നും കരുതപ്പെടുന്നു. ഉടന്‍തന്നെ പരിശീലനം പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രീമിയര്‍ ലീഗ് വൃത്തങ്ങളും ക്ലബ്ബ് ഉടമകളും തമ്മില്‍ വെല്ലിയാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ഇത് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനമുണ്ടാകും. പല ക്ലബ്ബുകളും ഇതിനോടകം പരിശീലനം പുനരാരംഭിക്കാന്‍ താരങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ആഴ്‌സണലും എവര്‍ട്ടനും ടോട്ടനവും താരങ്ങളോട് പരിശീലനം നടത്താന്‍ എത്തിച്ചേരാമെന്ന് അറിയിച്ചു.

ഭീകരമായ അവസ്ഥയായിരുന്നു കടന്ന്‌പോയത്: ജയില്‍ ജീവിതത്തെക്കുറിച്ച് മനസ്സ്തുറന്ന് റൊണാള്‍ഡീഞ്ഞോഭീകരമായ അവസ്ഥയായിരുന്നു കടന്ന്‌പോയത്: ജയില്‍ ജീവിതത്തെക്കുറിച്ച് മനസ്സ്തുറന്ന് റൊണാള്‍ഡീഞ്ഞോ

epl

പരിശീലനം നടത്തുകയാണെങ്കിലും സാമൂഹ്യ അകലം പാലിക്കണം. സര്‍ക്കാരിന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ടാവും പരിശീലനം നടത്തുക. ആഴ്‌സണലിന്റെ പരിശീലകന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് ഭേദമായി. മറ്റ് ക്ലബ്ബുകളും പരിശീലനം പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണെങ്കിലും കോവിഡ് വ്യാപനം കുറയാത്തതിനാല്‍ മടിച്ച് നില്‍ക്കുകയാണ്. ലീഗ് പുനരാരംഭിച്ചാലും കാണികള്‍ക്ക് കാണാന്‍ അവസരം ഉണ്ടാകില്ല. ചാനിലിലൂടെ മാത്രമേ മത്സരം കാണാന്‍ സാധിക്കൂ. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ താരങ്ങളുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്നതിനാലാണ് ഇത്.

കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ പ്രധാനമന്ത്രിയും സീരി എ ലീഗ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയിരുന്നു. മെയ് മാസത്തില്‍ത്തന്നെ പരിശീലനം പുനരാരംഭിക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സാമൂഹ്യ അകലം പാലിച്ചുമാവണം പരിശീലനം. കൊറോണ വ്യാപനം കൂടുതലായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. നിരവധി പേരുടെ മരണം ഇതിനോടകം കൊറോണ മൂലം ഇറ്റലിയില്‍ സംഭവിച്ചിട്ടുണ്ട്. മാര്‍ച്ച് എട്ടോടെയാണ് ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ ഉത്തരവുണ്ടായത്. നിലവിലെ സീരി എ ചാമ്പ്യന്മാരായ യുവന്റസിലെ മൂന്ന് താരങ്ങള്‍ക്ക് കൊറോണ ബാധിച്ചിരുന്നു. പൗലോ ഡിബാലയ്ക്കും കാമുകിക്കും രോഗം ബാധിച്ചിരുന്നെങ്കിലും പിന്നീട് ഭേദമായി.

ജര്‍മനിയില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കാര്യമായി കൊറോണ വ്യാപനം ഉണ്ടായിട്ടില്ല. ബുണ്ട്സ്ലീഗ ക്ലബ്ബുകള്‍ ഇതിനോടകം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. മെയ് 9തോടെ ബുണ്ടസ്ലീഗ മത്സരങ്ങള്‍ പുനരാരംഭിക്കുമെന്ന തരത്തിലും നിലവില്‍ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ കൊറോണ വ്യാപനം തുടരുന്നതിനാല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുക അത്ര എളുപ്പമാകില്ല.

Story first published: Tuesday, April 28, 2020, 16:50 [IST]
Other articles published on Apr 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X