വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ; പ്രീമിയര്‍ ലീഗ് ഉപേക്ഷിക്കില്ല, ബാക്കി മത്സരങ്ങളും നടത്തും, പുതിയ പദ്ധതി തയ്യാര്‍

ലണ്ടന്‍: കൊറോണ വൈറസ് രാജ്യ വ്യാപകമായി പടര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് കായിക മേഖലയ്ക്കാണ്. എല്ലാ മത്സരങ്ങളും നിര്‍ത്തിവെക്കേണ്ട അവസ്ഥയുണ്ടായതോടെ വന്‍ നഷ്ടമാണ് കായിക മേഖലയില്‍ ഉണ്ടായിട്ടുള്ളത്.പല ഫുട്‌ബോള്‍ ലീഗുകളും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥവരെയാണ് നിലവിലുള്ളത്. കൊറോണ ലോകജനതയുടെ ജീവന് ഭീഷണി ഉയര്‍ത്തി പടരുമ്പോള്‍ പ്രീമിയര്‍ ലീഗ് വ്യത്യസ്തമായ രീതിയില്‍ നടത്താനുള്ള പദ്ധതിയിലാണ് മാനേജ്‌മെന്റ്.

ലീഗില്‍ അവശേഷിക്കുന്ന 92 മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തി ടിവിയിലൂടെ സംപ്രേഷണം ചെയ്യാനാണ് പ്രീമിയര്‍ ലീഗ് മാനേജ്‌മെന്റ് തയ്യാറെടുക്കുന്നത്. ദി സണ്ണാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാണികള്‍ക്ക് പ്രവേശനമില്ലാതെ താരങ്ങള്‍ക്ക് അതീവ സുരക്ഷയൊരുക്കി മത്സരങ്ങള്‍ നടത്താനാണ് ശ്രമിക്കുന്നത്.ഇതിനായി മൂന്ന് നാല് മൈതാനങ്ങള്‍ മാത്രം സജ്ജമാക്കും. അണുമികുത്മാക്കി ഈ മൈതാനത്തില്‍ മാത്രമാവും മത്സരങ്ങള്‍ നടത്തുക. താരങ്ങളെ കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമാകും മൈതാനത്ത് പ്രവേശിപ്പിക്കുക. ഇതുവഴി കൊറോണയെ തടഞ്ഞ് സുരക്ഷിതമായി മത്സരം നടത്താമെന്ന പ്രതീക്ഷയിലാണ് പ്രീമിയര്‍ ലീഗ് സംഘാടകരുള്ളത്.

ഐപിഎല്‍, ദേശീയ ടീമിലേക്കു തിരിച്ചുവരവ്... ഏതാണ് പ്രധാനം? എബിഡി പറയുന്നുഐപിഎല്‍, ദേശീയ ടീമിലേക്കു തിരിച്ചുവരവ്... ഏതാണ് പ്രധാനം? എബിഡി പറയുന്നു

premierleague

കൊറോണ വ്യാപിച്ചതോടെ പ്രീമിയര്‍ ലീഗ് ഉപേക്ഷിക്കുമെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് അപ്രതീക്ഷിത തിരിച്ചടി നേരിട്ട് പുറത്തായ ലിവര്‍പൂളിന് ഏക കിരീട പ്രതീക്ഷ പ്രീമിയര്‍ ലീഗാണ്. 29 മത്സരങ്ങളില്‍ നിന്ന് 82 പോയിന്റുമായി എതിരാളികളേക്കാള്‍ ഏറെ മുന്നിലാണ് ലിവര്‍പൂള്‍. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇത്തവണ ലിവര്‍പൂള്‍ ഇംഗ്ലീഷ് കിരീടം ചൂടുമെന്ന നിലയില്‍ നില്‍ക്കവെയാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. ഇതോടെ പ്രീമിയര്‍ ലീഗ് ഏപ്രില്‍ മൂന്ന് വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവിലെ പദ്ധതി പ്രകാരം പ്രീമിയര്‍ ലീഗ് പുനരാരംഭിച്ചാല്‍ ലിവര്‍പൂളിന് വീണ്ടും കിരീടം നേടാനുള്ള അവസരം ഒരുങ്ങും. നിലവില്‍ ചെല്‍സി താരത്തിനും ആഴ്‌സണല്‍ പരിശീലകനും മാത്രമാണ് പ്രീമിയര്‍ ലീഗില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

ഇതിഹാസങ്ങള്‍ക്ക് പുല്ലുവില! പാകിസ്താന്‍ ഇന്ത്യയെ കണ്ടു പഠിക്കണം- അക്തര്‍ഇതിഹാസങ്ങള്‍ക്ക് പുല്ലുവില! പാകിസ്താന്‍ ഇന്ത്യയെ കണ്ടു പഠിക്കണം- അക്തര്‍

എന്നാല്‍ മറ്റ് ലീഗ് മത്സരങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കൊറോണയുടെ വ്യാപനമൂലം ഇറ്റാലിയന്‍ ലീഗും ഫ്രഞ്ച് ലീഗും ലാലിഗയുമെല്ലാം ഇനിയും നീളുമെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും രോഗത്തെ ഉന്മൂലനം ചെയ്യാന്‍ സാധിക്കാത്തതാണ് ലീഗുകളുടെ നടത്തിപ്പിന് തിരിച്ചടി. പെട്ടെന്ന് വ്യാപിക്കുന്നതിനാല്‍ കൂട്ടമായുള്ള പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് പ്രതിരോധിക്കാനുള്ള നല്ല മാര്‍ഗം. അതിനാല്‍ത്തന്നെ വിശദമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ മറ്റ് ലീഗുകള്‍ പുനരാരംഭിക്കൂ എന്നാണ് റിപ്പോര്‍ട്ട്.

Story first published: Wednesday, March 18, 2020, 17:16 [IST]
Other articles published on Mar 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X