വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ ക്ലബ്ബുകള്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നു; മുന്നൊരുക്കം ഇങ്ങനെ

ലണ്ടന്‍: കൊറോണ വൈറസിന്റെ ഇടവേളയ്ക്ക് ശേഷം കായിക രംഗം ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ്. പല ലീഗുകളും പുനരാരംഭിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ആരംഭിക്കാനുള്ള ശ്രമം തുടരുകയാണ്. ആരാധകരുടെ പ്രിയ ക്ലബ്ബുകള്‍ താരങ്ങളെയെല്ലാം തിരികെ വിളിച്ച് പരിശീലനം പുനരാരംഭിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആരാധകരുടെ പ്രിയ ക്ലബ്ബുകളിലെ താരങ്ങളുടെ തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ കഠിനമേറിയതാണ്. ആഴ്‌സണലാണ് ഇടവേളയ്ക്ക് ശേഷം ആദ്യമായി പരിശീലനം പുനരാരംഭിച്ചത്.

ആഴ്‌സണല്‍

ആഴ്‌സണല്‍ കോച്ചിന് കൊറോണ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ക്ലബ്ബ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരുന്നു. താരങ്ങളെല്ലാം വീട്ടിലേക്ക് മടങ്ങുകയും നിരീക്ഷണത്തില്‍ കഴിയുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ക്ലബ്ബ് സജീവമായി തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. താരങ്ങളെല്ലാം ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. രണ്ട് ഘട്ടമായാണ് ആഴ്‌സണല്‍ പരിശീലനം സംഘടിപ്പിക്കുന്നത്. സാമൂഹിക അകലം പാലിച്ച് നിശ്ചിത താരങ്ങളുടെ ചെറു ഗ്രൂപ്പുകളായി തിരിച്ചാണ് പരിശീലനം നടത്തുന്നത്. ഒരു സമയം ഒരു താരം മാത്രം ഗ്രൗണ്ടില്‍ എന്ന രീതിയിവാണ് ആഴ്‌സണല്‍ പരിശീലനം നടത്തുന്നത്.

ചെല്‍സി

ചെല്‍സിയുടെ താരങ്ങളില്‍ കൂടുതല്‍ ആളുകളും വീടുകളിലാണ് പരിശീലനം നടത്തുന്നത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച കാലും ഹഡ്‌സന്‍ ഒഡോയിയുള്‍പ്പെടെ താരങ്ങളെല്ലാം പരിശീലകന്റെ ഉപദേശ പ്രകാരമാണ് പരിശീലനം നടത്തുന്നത്. ഇതിന്റെ ചിത്രങ്ങളും ഇവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതേ സമയം ചെല്‍സിയുടെ സൂപ്പര്‍ താരങ്ങളായ വില്യനും ഗോള്‍കീപ്പര്‍ കെപ്പ അരിസബലാഗയും നാട്ടില്‍ കുടുംബത്തോടൊപ്പം ക്വാറന്റൈനിലാണ്.

ഇന്ത്യക്കുമുണ്ട് ഒരു അക്തര്‍! സാക്ഷാല്‍ അക്തറിന്റെ വേഗ റെക്കോര്‍ഡ് തകര്‍ക്കും- ശ്രീശാന്ത്

തലപ്പത്തുള്ളത് ലിവര്‍പൂളാണ്

താരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ചെല്‍സി കോച്ച് ഫ്രാങ്ക് ലംപാര്‍ഡും തിരിച്ചുവരാനുള്ള തയ്യാറെടുപ്പില്‍ സജീവമായുണ്ട്. ഇത്തവണ ഏറെക്കുറെ കിരീടം ഉറപ്പിച്ച ലിവര്‍പൂളും പരിശീലനം പുനരാരംഭിച്ചു.സാമൂഹ്യ അകലം പാലിച്ചാണ് ലിവര്‍പൂളും പരിശീലനം നടത്തുന്നത്. മുഴുവന്‍ താരങ്ങളെയും പങ്കെടുപ്പിക്കാതെ ഘട്ടം ഘട്ടമായാണ് ലിവര്‍പൂളും പരിശീലനം നടത്തുന്നത്. പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത് ലിവര്‍പൂളാണ്. ഈ സീസണ്‍ റദ്ദാക്കേണ്ട സാഹചര്യം വന്നാല്‍ കിരീടം എത്തുക ലിവര്‍പൂളിന്റെ അലമാരയിലാവും.

ധോണി ഒന്നു മാത്രം... 'ഹാഫ് ധോണി' ആയാല്‍ ഹാപ്പി- ഓസീസ് വിക്കറ്റ് കീപ്പര്‍

 മാഞ്ചസ്റ്റര്‍ സിറ്റി

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളിലെ അധികമാളുകളും വീടുകളിലാണ് പരിശീലനം നടത്തുന്നത്. ഗ്രൂപ്പ് വീഡിയോ ചാറ്റിങ്ങിലൂടെ പരസ്പരം ചര്‍ച്ച ചെയ്താണ് ടീം പരിശീലനം തുടരുന്നത്. സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയുള്‍പ്പെടെയുള്ള താരങ്ങള്‍ പരിശീലനത്തിന്റെ ഭാഗമായിട്ടുണ്ട്.

വനിതാ ലാലിഗ റദ്ദാക്കി, ബാഴ്‌സലോണയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളിലെ കൂടുതല്‍ ആളുകളും വീടുകളിലാണ്. പോള്‍ പോഗ്ബയുള്‍പ്പെടെ വീടുകളിലാണ് പരിശീലനം നടത്തുന്നത്.
കോച്ചിന്റെ നിര്‍ദേശവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. പരിശീലനം പുനരാരംഭിച്ചെങ്കിലും നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും പന്ത് തട്ടി ഫോം കണ്ടെത്തുക വെല്ലുവിളിയാണെന്നാണ് താരങ്ങളില്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. എന്തായാലും ലീഗ് പുനരാരംഭിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Story first published: Sunday, May 10, 2020, 10:54 [IST]
Other articles published on May 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X