വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രജ്‌നേഷ് ഗുണേശ്വരന്‍ ആദ്യ 100 റാങ്കിനുള്ളില്‍; മൂന്നാമത്തെ ഇന്ത്യന്‍ താരം

ദില്ലി: ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ കരിയറിലെ ഉയര്‍ന്ന റാങ്കിലെത്തി. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരം 97-ാം റാങ്കിലാണിപ്പോള്‍. ആദ്യ 100 റാങ്കിനുള്ളില്‍ എത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് പ്രജ്‌നേഷ്. നേരത്തെ ഇന്ത്യന്‍ താരങ്ങളായ സോംദേവ് വര്‍മനും യൂക്കി ഭാംബ്രിയും 100 റാങ്കിനുള്ളില്‍ കടന്നിരുന്നു.

ലോകകപ്പ് ആര്‍ക്ക്? രണ്ടു പേര്‍ കൂടി വന്നാല്‍ അവര്‍ തന്നെ നേടും!! പോണ്ടിങിന്റെ പ്രവചനം ലോകകപ്പ് ആര്‍ക്ക്? രണ്ടു പേര്‍ കൂടി വന്നാല്‍ അവര്‍ തന്നെ നേടും!! പോണ്ടിങിന്റെ പ്രവചനം

ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ പ്രജ്‌നേഷ് യോഗ്യത നേടിയിരുന്നു. ആദ്യ ഗ്രാന്‍ഡ്സ്ലാം കളിക്കാനിറങ്ങിയ താരം ആദ്യ റൗണ്ടില്‍ പുറത്താവുകയും ചെയ്തു. എതിരാളിയായ അമേരിക്കന്‍ താരം ഫ്രാന്‍സിസ് തിയാഫോയിക്കെതിരെ മികച്ച കളി തന്നെയാണ് പ്രജ്‌നേഷ് പുറത്തെടുത്തത്. തിയാഫോയ് പിന്നീട് ടൂര്‍ണമെന്റില്‍ ഏറെ മുന്നേറുകയും ചെയ്തു.

PrajneshGunneswaran

സ്ഥിരതയാര്‍ന്ന പ്രകടനം തുടര്‍ന്നാല്‍ പ്രജ്‌നേഷിന് റാങ്കിങ് മെച്ചപ്പെടുത്താന്‍ കഴിയും. അങ്ങിനെവന്നാല്‍ ഗ്രാന്‍ഡ്സ്ലാം മത്സരങ്ങളില്‍ നേരിട്ട് പങ്കെടുക്കാനുള്ള അവസരവുമൊരുങ്ങും. യൂക്കി ഭാംബ്രി നേരത്തെ 100 റാങ്കിനുള്ളില്‍ തുടര്‍ന്നിരുന്നു. ഇപ്പോള്‍ 156-ാം റാങ്കിലാണ് താരം. ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ 37-ാം റാങ്കിലാണ്. ദിവിജ് ശരണ്‍ 39-ാം റാങ്കിലും. വനിതകളില്‍ 165-ാം റാങ്കിലുള്ള അങ്കിത റെയ്‌നയാണ് മുന്നിലുള്ള ഇന്ത്യന്‍ താരം.

Story first published: Tuesday, February 12, 2019, 9:05 [IST]
Other articles published on Feb 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X