For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഇംഗ്ലണ്ടുമായി പരമ്പര കളിക്കും: സൗരവ് ഗാംഗുലി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 2021-22 സീസണിലെ പ്രധാന മത്സരങ്ങളുടെ വിവരം പുറത്തുവിട്ട് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അടുത്ത 12 മാസത്തെ മത്സരങ്ങളെക്കുറിച്ചുള്ള വിവരമാണ് ഗാംഗുലി പുറത്തുവിട്ടിരിക്കുന്നത്. യുഎഇയില്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്ലിന് ശേഷം ഇന്ത്യ ഡിസംബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനാവും ആദ്യം പോവുക. 'ഇന്ത്യയുടെ സീനിയര്‍ പുരുഷ ടീം ഡിസംബറില്‍ ഓസ്‌ട്രേലിയയിലേക്ക് പര്യടനം നടത്തും.

തിരിച്ചുവന്ന ശേഷം ഇംഗ്ലണ്ടിനെതിരേ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പരമ്പര കളിക്കും. ഇതിന് പിന്നാലെ ഏപ്രിലില്‍ ഐപിഎല്ലും നടക്കും'-സൗരവ് ഗാംഗുലി സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കയച്ച കത്തിലൂടെ വ്യക്തമാക്കി. മുംബൈ മിററാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. 2020ല്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയുടെ പല മത്സരങ്ങളും റദ്ദാക്കേണ്ടി വന്നിരുന്നു. അതിനാല്‍ത്തന്നെ 2021ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരക്കുപിടിച്ച മത്സരക്രമമായിരിക്കും ഉണ്ടാവുക.

ganguly

കൊറോണയെത്തുടര്‍ന്ന് ഇന്ത്യ ശ്രീലങ്ക, സിംബാബ് വെ പര്യടനങ്ങള്‍ റദ്ദാക്കിയിരുന്നു. ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് പരമ്പരയും മാറ്റിവെക്കേണ്ടി വന്നിരുന്നു. അതിനാല്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുടര്‍ച്ചയായി മത്സരം കളിച്ച് ബുദ്ധിമുട്ടേണ്ടി വരും. അടുത്ത സീസണില്‍ ഇന്ത്യയില്‍ ടി20ലോകകപ്പും നടക്കാനുണ്ട്. അതിനാല്‍ത്തന്നെ കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നത് ഇന്ത്യന്‍ താരങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്.

നിലവില്‍ മുടങ്ങിയിരിക്കുന്ന ആഭ്യന്തര മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. ഇതിന് മുന്നോടിയായി എല്ലാ സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും അഭിപ്രായങ്ങളും പ്രതികരണങ്ങളും അറിയിക്കണമെന്ന് ഗാംഗുലി കത്തിലൂടെ അറിയിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കോവിഡ് വൈറസ് വ്യാപനം ശമിക്കുമെന്നും പഴയ പ്രതാപത്തോടെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചോടെ ഷട്ടര്‍ വീണ ആഭ്യന്തര മത്സരങ്ങള്‍ ജൂണിലാണ് പുനരാരംഭിച്ചത്. മാര്‍ച്ചിന് ശേഷം ഇന്ത്യന്‍ ടീം താരങ്ങള്‍ കളിക്കുന്നത് നടക്കാനിരിക്കുന്ന ഐപിഎല്‍2020 സീസണിലെ മത്സരങ്ങളാണ്. ഇതിന് ശേഷം നടക്കുന്ന ഓസീസ് പര്യടനം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ടെസ്റ്റ് പരമ്പര വിജയിച്ചതിനാല്‍ ഇത്തവണയും നിലനിര്‍ത്തേണ്ടത് അഭിമാന പ്രശ്‌നമാണ്.

Story first published: Saturday, August 22, 2020, 13:03 [IST]
Other articles published on Aug 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+