വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസീസിന് എന്തുകൊണ്ട് മറ്റൊരു പോണ്ടിങ്, ഗില്ലി, വോണ്‍ ഇല്ല? കാരണം ചൂണ്ടിക്കാട്ടി പോണ്ടിങ്...

നിലവില്‍ ഐപിഎല്ലില്‍ ഡല്‍ഹിയുടെ കോച്ചാണ് പോണ്ടിങ്

By Manu

മെല്‍ബണ്‍: ഒരു കാലത്ത് ലോക ക്രിക്കറ്റിലെ അനിഷേധ്യ ശക്തികളായിരുന്ന ഓസ്‌ട്രേലിയക്കു ഇപ്പോള്‍ തിരിച്ചടികളുടെ കാലമാണ്. സുവര്‍ണ തലമുറയുടെ വിടവാങ്ങലിനു ശേഷം അവരുടെ പിന്‍ഗാമികളായി മികച്ച താരങ്ങള്‍ ഉയര്‍ന്നു വരുന്നില്ലെന്നതാണ് ഓസീസ് ക്രിക്കറ്റിനു ക്ഷീണമായത്.

ഇന്ത്യയുടെ കരുത്ത് ഇനി ഇരട്ടിയാവും... പരിക്കിനെ തോല്‍പ്പിച്ച് പാണ്ഡ്യയെത്തുന്നു, മടങ്ങിവരവ് വൈകില്ലഇന്ത്യയുടെ കരുത്ത് ഇനി ഇരട്ടിയാവും... പരിക്കിനെ തോല്‍പ്പിച്ച് പാണ്ഡ്യയെത്തുന്നു, മടങ്ങിവരവ് വൈകില്ല

വീണ്ടുമൊരു കപ്പിനരികെ ഇന്ത്യ... പാകിസ്താനെ തകര്‍ത്തുവിട്ടു, ഇനി ഫൈനല്‍ വീണ്ടുമൊരു കപ്പിനരികെ ഇന്ത്യ... പാകിസ്താനെ തകര്‍ത്തുവിട്ടു, ഇനി ഫൈനല്‍

നിലവിലെ ഓസീസ് ടീമില്‍ വളരെ ചുരുക്കം ലോകോത്തര താരങ്ങള്‍ മാത്രമേയുള്ളൂ. നേരത്തേ ഇതിഹാസങ്ങളുടെ വലിയൊരു നിര തന്നെ അവര്‍ക്കുണ്ടായിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നും കൂടുതല്‍ മികച്ച കളിക്കാര്‍ ഉയര്‍ന്നു വരാത്തതിന്റെ മുഖ്യ കാരണം കോച്ചിങ് സംവിധാനത്തിലെ വീഴ്ചയാണെന്ന് മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന റിക്കി പോണ്ടിങ് ചൂണ്ടിക്കാട്ടി.

20 വര്‍ഷമായി ചര്‍ച്ചാവിഷയം

20 വര്‍ഷമായി ചര്‍ച്ചാവിഷയം

ഉചിതമായ സ്ഥലത്തു ഉചിതരായ വ്യക്തികള്‍ ഇല്ലെന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടു കഴിഞ്ഞ 20 വര്‍ഷത്തോളമായെന്നു പോണ്ടിങ് ചൂണ്ടിക്കാട്ടി.
ദേശീയ ക്രിക്കറ്റ് അക്കാദമിയിലായാലും സംസ്ഥാനങ്ങളിലായാലും ജൂനിയര്‍ തലത്തിലായും മികച്ച കോച്ചിങ് ലഭിക്കുന്നില്ലെന്നാണ് തനിക്കു മനസ്സിലായിട്ടുള്ളത്. അതു കൊണ്ടു തന്നെയാണ് കുറച്ചു വര്‍ഷങ്ങളായി മികച്ച താരങ്ങളെ കണ്ടെത്താന്‍ ഓസ്‌ട്രേലിയ വിഷമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതു പരിഹരിച്ചില്ലെങ്കില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ അവസ്ഥ കൂടുതല്‍ ദയനീയമാവുമെന്നും പോണ്ടിങ് മുന്നറിയിപ്പ് നല്‍കി.

മുന്‍കാലങ്ങള്‍ നോക്കൂ

മുന്‍കാലങ്ങള്‍ നോക്കൂ

ഒരു 20 വര്‍ഷങ്ങള്‍ പിറകിലേക്കു തിരിഞ്ഞുനോക്കിയാല്‍ ഓസ്‌ട്രേലിയക്കു സുവര്‍ണ കാലമായിരുന്നു. വ്യത്യസ്ത തലങ്ങളില്‍ പ്രതിഭാശാലികളായ കോച്ചുമാരുടെ വലിയ നിര തന്നെ അന്നുണ്ടായിരുന്നതായി കാണാം. ഇതു തന്നെയാണ് കൂടുതല്‍ മികച്ച കളിക്കാര്‍ ഒന്നിനു പിറകെ ഒന്നായി ഉയര്‍ന്നു വരാനുള്ള കാരണം.
എന്നാല്‍ ഇപ്പോള്‍ അന്നത്തേതു പോലെ മികച്ച കോച്ചുമാരുടെ നിര ഓസ്‌ട്രേലിയക്ക് ഇല്ലെന്നു കാണാമെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു. താരങ്ങളുടെ പ്രതിഭ ചെറുപ്രായത്തില്‍ തന്നെ തിരിച്ചറിഞ്ഞ് അവരെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ നല്ല കോച്ചുമാര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഓസീസ് കോച്ചാവേണ്ടതായിരുന്നു

ഓസീസ് കോച്ചാവേണ്ടതായിരുന്നു

മുന്‍ കോച്ച് ഡാരന്‍ ലേമാന്‍ പരിശീലകനായിരുന്നപ്പോള്‍ ഓസ്‌ട്രേലിയയുടെ ട്വന്റി20 ടീമിന്റെ കോച്ചാവാന്‍ തനിക്കു ക്ഷണമുണ്ടായിരുന്നതായി പോണ്ടിങ് വെളിപ്പെടുത്തി. എന്നാല്‍ അപ്രതീക്ഷിതമായി പന്ത് ചുരണ്ടല്‍ വിവാദം ഓസീസ് ക്രിക്കറ്റിനെ പിടിച്ചുലച്ചതോടെ എല്ലാം താളം തെറ്റുകയായിരുന്നു. ലേമാന്‍ തന്റെ കരാര്‍ അവസാനിക്കുന്നതിനു മുമ്പ് തന്നെ സ്ഥാനമൊഴിയുകയും ചെയ്തു.
ഏകദിന, ടെസ്റ്റ് ടീമുകളുടെ കോച്ചായി ലേമാനെയും ടി20 ടീമിന്റെ പരിശീലകനായി തന്നെയും നിയമിക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഈ വിവാദങ്ങള്‍ക്കു മുമ്പ് ആലോചിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. എങ്കിലും നിലവിലെ കോച്ചായ ജസ്റ്റിന്‍ ലാങര്‍ക്കു താന്‍ എല്ലാ വിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിരുന്നതായും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ലാങറെ പുകഴ്ത്തി പോണ്ടിങ്

ലാങറെ പുകഴ്ത്തി പോണ്ടിങ്

ഓസീസ് ടീമിനെ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കാന്‍ ഏറ്റവും ശേഷിയുള്ള കോച്ച് തന്നെയാണ് ലാങറെന്നു പോണ്ടിങ് പ്രശംസിച്ചു. മൂന്നു ഫോര്‍മാറ്റിലും ടീമിനെ നയിക്കാന്‍ അദ്ദേഹത്തിനു ശേഷിയുണ്ട്. ഇത്തരമൊരാളെ കണ്ടെത്തുക എളുപ്പമല്ല. നല്ല ദിശാബോധവും അച്ചടക്കവുമുള്ള കോച്ചാണ് ലാങര്‍. കഠിനാധ്വാനി കൂടിയായ അദ്ദേഹത്തിന് നിലവിലെ ഓസീസ് ടീമിനെ സുവര്‍ണകാലത്തേക്കു തിരിച്ചുകൊണ്ടുവരാനുള്ള മിടുക്കുണ്ട്. അധികം വൈകാതെ തന്നെ ലാങറുടെ കഠിനാധ്വാനത്തിനും ആത്മസമര്‍പ്പണത്തിനുമുള്ള ഫലം ഓസ്‌ട്രേലിയക്കു ലഭിക്കുമെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.

Story first published: Friday, December 14, 2018, 13:59 [IST]
Other articles published on Dec 14, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X