For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍ പരിശീലനം പുനരാരംഭിച്ചു; പോഗ്ബയും തിരിച്ചെത്തി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് വീണ്ടും ആരവം ഉണരുന്നതിന് മുന്നോടിയായി ടീമുകള്‍ പരിശീലനം പുനരാരംഭിച്ചു. സൂപ്പര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളെ തിരിച്ചുവിളിച്ച് പരിശീലനം ആരംഭിച്ചു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരം പോള്‍ പോഗ്ബ ഉള്‍പ്പെടെയുള്ള മിക്ക താരങ്ങളും ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. പരിശീലകന്‍ സോള്‍ഷെയറിന്റെ ഉപദേശങ്ങള്‍ക്ക് കീഴില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിച്ചാണ് പരിശീലനം നടക്കുന്നത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം പരിശീലനത്തിനടിയിലും ശ്രദ്ധിക്കും.

അന്തോണി മാര്‍ഷ്യല്‍, ആന്‍ഡ്രിയാസ് പെരീറ, വിക്ടര്‍ ലിന്‍ഡിലോഫ് എന്നിവരെല്ലാം പരിശീലനം നടത്തുന്നവരുടെ കൂട്ടത്തിലുണ്ട്. കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി കുറയുന്നതിന് പിന്നാലെയാണ് പ്രീമിയര്‍ ലീഗില്‍ വീണ്ടും പന്തുരുളാന്‍ സാധ്യത തെളിയുന്നത്. പരിശീലന സമയത്തിന് ശേഷം താരങ്ങള്‍ എവിടെയും സമയം ചിലവഴിക്കാതെ ഹോട്ടലുകളിലേക്ക് മടങ്ങാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിശീലന ഗ്രൗണ്ടിലെ ഡ്രസിങ് റൂം ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

mancheterunited

പോള്‍ പോഗ്ബ ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.നിരവധി സൂപ്പര്‍ ക്ലബ്ബുകളാണ് പോഗ്ബയെ റാഞ്ചാന്‍ ലക്ഷ്യമിടുന്നത്. സീസണില്‍ തുടക്കം മുതല്‍ പോഗ്ബയെ സ്വന്തമാക്കാനായി ശ്രമിക്കുന്ന റയല്‍ മാഡ്രിഡ് കഴിഞ്ഞ ദിവസവും താരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. സിദാന്റെ സ്വപ്‌ന കൈമാറ്റങ്ങളിലൊന്നാണ് പോഗ്ബ. അതേ സമയം റയലിന് വെല്ലുവിളി ഉയര്‍ത്തി പോഗ്ബയുടെ മുന്‍ ക്ലബ്ബ് യുവന്റസും രംഗത്തെത്തിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്ന യുവന്റസിലേക്ക് പോഗ്ബ കൂടിയെത്തിയാല്‍ ടീമിനത് കൂടുതല്‍ കരുത്തേകും.

യുണൈറ്റഡിന് കിരീടം നേടാന്‍ സാധിക്കാത്തതില്‍ നിരാശനാണെന്ന് നേരത്തെ തന്നെ പോഗ്ബ സൂചന നല്‍കിയിരുന്നു. ഇത് അദ്ദേഹത്തിന്റെ കൂടുമാറാനുള്ള സാധ്യത ഉയര്‍ത്തുന്നതായാണ് അഭ്യൂഹം. സമീപകാലത്തൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുണൈറ്റഡിന് സാധിച്ചിരുന്നില്ല. ജോസ് മൗറീഞ്ഞോയ്ക്ക് പകരമെത്തിയ സോള്‍ഷെയറിനും യുണൈറ്റഡിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചില്ല. ഈ സീസണില്‍ 45 പോയിന്റോടെ അഞ്ചാം സ്ഥാനക്കാരാണ് യുണൈറ്റഡ്. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയെടുക്കുക നിലവിലെ സാഹചര്യത്തില്‍ യുണൈറ്റഡിന് വെല്ലുവിളിയാണ്.

പ്രീമിയര്‍ ലീഗ് പുനരാരംഭിച്ചാലും കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താനാണ് സാധ്യത.ഫ്രഞ്ച് സീരി എ റദ്ദാക്കുകയും പിഎസ്ജിയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബുണ്ടസ്ലീഗ ആരംഭിക്കാനിരിക്കെ ഒരു ക്ലബ്ബിലെ നിരവധി താരങ്ങള്‍ക്ക് കോവിഡ് കണ്ടെത്തിയതോടെ ടൂര്‍ണമെന്റ് വീണ്ടും നീണ്ടു. ലാലിഗ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. മെസ്സി ഉള്‍പ്പെടെയുള്ള താരങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കുകയും പരിശീലനം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. സീരി എയും ഉടന്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

Story first published: Wednesday, May 13, 2020, 16:39 [IST]
Other articles published on May 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+