
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ചനായകന്മാരില്‍ ഒരാളാണ് നിങ്ങള്‍. ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യയെ എത്തിച്ചു. ചരിത്ര പുസ്തകത്തില്‍ മഹാനായ ബാറ്റ്‌സ്മാനായും ഇതിഹാസ നായകനായും ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായും നിങ്ങളുടെ പേര് ചേര്‍ത്തുവെക്കും'-എന്നാണ് കത്തിലെ ആദ്യ രണ്ട് ഖണ്ഡികയിലൂടെ മോദി ധോണിയെ പ്രശംസിച്ചത്. ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ധോണിയുടെ മികവിനെ പ്രശംസിച്ച മോദി തലമുറകള്‍ കഴിഞ്ഞാലും ധോണി 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ വിജയ റണ്ണിനായി നേടിയ സിക്‌സര്‍ ആളുകള്‍ ഓര്‍ത്തിരിക്കുമെന്നും മോദി പറഞ്ഞു. ചെറിയ ഗ്രാമത്തില്‍ നിന്ന് യാത്ര തുടങ്ങിയ ധോണിയുടെ നേട്ടങ്ങള്‍ രാജ്യത്തെ അഭിമാനം കൊള്ളിക്കുന്നതാണ്.

ധോണിയുടെ കരിയറും ജീവിതവും കോടിക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമാണ്. ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും തന്റെ കഴിവില്‍ വിശ്വസിച്ച് മുന്നേറിയ ഉന്നത നിലയിലെത്തിയ ആളാണ് ധോണിയെന്നും മോദി പ്രശംസിച്ചു. ഏത് സാഹചര്യത്തില്‍ നിന്ന് വന്നുവെന്നതിലല്ല,എവിടെയാണ് എത്തിയതെന്നതിലാണ്് കാര്യം, ധോണിയുടെ ഈ നേട്ടമാണ് യുവാക്കള്‍ക്ക് പ്രചോദനമാകുന്നതെന്നും മോദി കുറിച്ചു. സാക്ഷിക്കും സിവയ്ക്കും നിങ്ങളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്കും ആശംസ നേരുന്നു. കാരണം അവരുടെ പിന്തുണയും ത്യാഗവും ഇല്ലായിരുന്നെങ്കില്‍ ഒന്നും തന്നെ നേടാന്‍ സാധിക്കില്ലായിരുന്നു.

കുടുംബത്തെയും കരിയറിനെയും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാമെന്ന് യുവാക്കള്‍ ധോണിയെക്കണ്ട് പഠിക്കണം. ധോണിക്ക് ഭാവി ജീവിതത്തിലേക്ക് എല്ലാ ആശംസകളും നേര്‍ന്നാണ് മോദി കത്ത് അവസാനിപ്പിച്ചത്. മോദിയുടെ പ്രശംസക്ക് ട്വിറ്ററിലൂടെ ധോണി മറുപടിയും നല്‍കിയിട്ടുണ്ട്. 'കലാകാരന്‍,സൈനികര്‍,കായിക താരങ്ങള്‍ ഇവരെല്ലാം ആഗ്രഹിക്കുന്നത് അഭിനന്ദനമാണ്. അവരുടെ കഠിനാധ്വാനവും ത്യാഗവുമെല്ലാം എല്ലാവരുടേയും ശ്രദ്ധയില്‍ പെടുമ്പോള്‍ അഭിനന്ദനം ലഭിക്കും. നിങ്ങളുടെ അഭിനന്ദനങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി'-ട്വിറ്ററില്‍ ധോണി കുറിച്ചു. ഏറെ നാളായി ട്വിറ്ററില്‍ സജീവമല്ലാതിരുന്ന ധോണി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ട്വിറ്ററില്‍ ഒരു പോസ്റ്റിടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ധോണി ഐപിഎല്ലില്‍ കളിക്കുന്നുണ്ട്.


Click it and Unblock the Notifications











