Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വലിയ ഷോട്ടുകള്‍ കളിക്കുകയെന്നത് കുറ്റമല്ല, യുവതാരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം: രോഹിത് ശര്‍മ

മുംബൈ: വലിയ ഷോട്ടുകള്‍ കളിക്കുന്നത് കുറ്റകരമായ ഒന്നല്ലെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ. വായുവിലൂടെ അടിച്ച് പറത്തുന്നത് അപകടവും വലിയ തെറ്റുമായാണ് പലരും കാണുന്നത്. എന്നാല്‍ അത് ശരിയല്ല. യുവതാരങ്ങള്‍ക്ക് അവരുടെ ശൈലി വ്യക്തമാക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം. തന്റെ ക്രിക്കറ്റ് അക്കാദമിയിലെ യുവതാരങ്ങളോട് അനുഭവം പങ്കുവെക്കുകയായിരുന്നു രോഹിത്. വലിയ ഷോട്ടുകള്‍ കളിക്കുകയെന്നത് ഇത്ര അദ്ഭുതപ്പെടേണ്ട ഒന്നല്ല. അനുഭവസമ്പത്തിനനുസരിച്ച് വലിയ ഷോട്ടുകള്‍ കളിക്കുക.ഇതിനുവേണ്ടി നെറ്റ്‌സില്‍ കഠിനമായി പരിശീലിക്കുക. നിങ്ങള്‍ക്ക് ഫലമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമെ അത് കുറ്റകരമാകൂ. നിങ്ങള്‍ക്ക് ഫലം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഒരു പ്രശ്‌നവുമില്ല.യുവതലമുറ ഇത്തരം ഷോട്ടുകളെ കൂടുതല്‍ ഇഷ്ടപ്പെടുന്നവരാവും. എന്നാല്‍ കളിയെ മനസിലാക്കി ചെയ്യുക.ഒരു കളിക്കാരന്‍ തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ എന്താണതെന്ന് മനസിലാക്കാന്‍ സാധിക്കണം.

കളിയില്‍ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ യുവതാരങ്ങള്‍ ശ്രമിക്കണം-രോഹിത് പറഞ്ഞു. വലിയ ഷോട്ടുകള്‍ കളിക്കുന്നതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ഫലം ഉണ്ടാക്കാനും സാധിക്കണം. നിങ്ങള്‍ 50 പന്തില്‍ നിന്നോ 200 പന്തില്‍ നിന്നോ 100 റണ്‍സ് നേടുക എന്നതിലല്ല കാര്യം സെഞ്ച്വറി നേടുകയെന്നതിലാണ്. കഴിവില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയാല്‍ അത് നമ്മളെ കൈവിടില്ല. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന് ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ സാധിക്കട്ടെയെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

rohitsharma

ഒരു കാലത്ത് ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാനായി ഒതുങ്ങിയ രോഹിത് ഓപ്പണറായതിന് ശേഷമാണ് കരിയറില്‍ വഴിത്തിരിവുണ്ടായത്. ഇന്ത്യയുടെ ഹിറ്റ്മാനായി സിക്‌സറുകളിലെ ഒട്ടുമിക്ക റെക്കോഡും ഇന്ന് രോഹിതിന്റെ പേരിലാണ്. 2019ല്‍ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടുന്ന താരങ്ങളില്‍ കോലിക്ക് താഴെ രണ്ടാമതാണ് രോഹിത്. ഇക്കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയുമായി രോഹിത് തിളങ്ങിയിരുന്നു.

Story first published: Friday, December 27, 2019, 10:36 [IST]
Other articles published on Dec 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+