Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് ക്രിക്കറ്റില്‍ വിപ്ലവം; ആഷസ് ടെസ്റ്റില്‍ കാണാം പുതിയ മാറ്റങ്ങള്‍

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റ് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ പുതിയ കാര്യങ്ങള്‍ ഐസിസി ആവിഷ്‌കരിച്ചുവരുന്നുണ്ട്. ടെസ്റ്റില്‍ ഇതാദ്യമായി ലോക ചാമ്പ്യന്മാരെ കണ്ടെത്താനുള്ള ചാമ്പ്യന്‍ഷിപ്പിനും ഉടന്‍ തുടക്കമാകും. ലോകകപ്പ് കഴിഞ്ഞതോടെ ആഷസ് ഉള്‍പ്പെടെയുള്ള പരമ്പരകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. ആഷസില്‍ പുതിയ മാറ്റത്തിനും ഐസിസി തുടക്കം കുറിക്കുകയാണ്.

test-jersey

ഇതാദ്യമായി ടെസ്റ്റ് കളിക്കാരുടെ ജഴ്‌സിയില്‍ പേരും നമ്പറും ആഷസ് പരമ്പര മുതല്‍ കാണാം. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പുതിയ ജഴ്‌സിയണിഞ്ഞാകും മത്സരത്തിനിറങ്ങുക. നമ്പറും പേരും ചേര്‍ത്ത ജഴ്‌സി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും പുറത്തുവിട്ടിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ തുടക്കംമുതല്‍ ഇരു ടീമുകളും വെളുത്ത ജഴ്‌സിയണിഞ്ഞാണ് കളിക്കാറുള്ളത്. ഭാവിയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വരുത്തുമെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്.

ടെസ്റ്റിലെ ജഴ്‌സിയുടെ മാറ്റത്തിന് സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍നിന്നും ലഭിക്കുന്നത്. ജഴ്‌സിയിലെ മാറ്റത്തിന് ഭൂരിഭാഗംപേരും കൈയ്യടിച്ചപ്പോള്‍ പേര് ചെറുതായി എഴുതുകയും നമ്പര്‍ വലിപ്പം കൂട്ടുകയും ചെയ്തതിനോട് പലര്‍ക്കും യോജിപ്പില്ല. ഓഗസ്ത് 1 നാണ് ഇത്തവണ ആഷസ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ലോക ചാമ്പ്യന്മാരായതിന്റെ ആവേശത്തിലെത്തുന്ന ഇംഗ്ലണ്ട് ആഷസ് പരമ്പരയും സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്.

Story first published: Tuesday, July 23, 2019, 17:11 [IST]
Other articles published on Jul 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+