വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉടനൊന്നും വിരമിക്കില്ല, 45 വയസുവരെ ക്രിക്കറ്റ് കളിക്കും; സൂചന നല്‍കി ക്രിസ് ഗെയ്ല്‍

Chris Gayle plans to play franchise cricket until 45 | Oneindia Malayalam

കിങ്‌സ്ടൗണ്‍: ക്രിക്കറ്റില്‍ നിന്ന് ഉടനൊന്നും വിരമിക്കാന്‍ പദ്ധതിയില്ലെന്നും 45 വയസുവരെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാകാനാണ് ആലോചിക്കുന്നതെന്നും വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഗെയ്ല്‍ ഇപ്പോഴും സജീവമാണ്. ഒരുപാട് ആളുകള്‍ ക്രിസ് ഗെയ്ല്‍ ക്രീസില്‍ നില്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. അവരുടെ പിന്തുണയും സ്‌നേഹവുമാണ് എന്നെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നത്. കഴിയുന്നിടത്തോളം കാലം ഫ്രാഞ്ചൈസി ലീഗില്‍ കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും ഞാന്‍ കുറച്ച് മത്സരം കളിക്കുന്നുണ്ട്-ഗെയ്ല്‍ മാധ്യമങ്ങളോട് പറഞ്ഞു .ചറ്റോഗ്രാം ചലഞ്ചേഴ്‌സിനുവേണ്ടിയാണ് ഗെയ്ല്‍ ഇത്തവണ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്.

ആരോഗ്യപരമായി നന്നായി പോകുന്നു. ഓരോ ദിവസവും ചെറുപ്പമാകുന്നതായാണ് തോന്നുന്നത്. അതിനാല്‍ 45 വയസ് കളി മതിയാക്കാന്‍ ഉചിതമായ പ്രായമാണന്ന് കരുതുന്നു. ഈ വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. എന്താകുമെന്ന് കാത്തിരുന്ന് കാണാം. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ പരിശീലകനായി മടങ്ങിയെത്തില്ല. ആ റോളിനോട് താത്പര്യമില്ല. വിരമിക്കലിന് ശേഷം ദൂരയാത്രകളാണ് ആഗ്രഹമെന്നും ഗെയ്ല്‍ പറഞ്ഞു.

ഐ ലീഗ്; ചെന്നൈ സിറ്റിയോട് ഗോകുലം പൊരുതിത്തോറ്റു, മോഹന്‍ ബഗാന് ജയംഐ ലീഗ്; ചെന്നൈ സിറ്റിയോട് ഗോകുലം പൊരുതിത്തോറ്റു, മോഹന്‍ ബഗാന് ജയം

chrisgayle

40കാരനായ ഗെയ്ല്‍ 103 ടെസ്റ്റില്‍ നിന്ന് 7215 റണ്‍സും 300 ഏകദിനത്തില്‍ നിന്ന് 10480 റണ്‍സും 58 ടി20യില്‍ നിന്ന് 1627 റണ്‍സും വെസ്റ്റ് ഇന്‍ഡീസിനൊപ്പം നേടിയിട്ടുണ്ട്. 125 ഐപിഎല്ലില്‍ നിന്ന് 4484 റണ്‍സും അദ്ദേഹം നേടി. ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയാണ് ഗെയ്ല്‍ ഐപിഎല്‍ കളിക്കുന്നത്.

Story first published: Friday, January 10, 2020, 10:23 [IST]
Other articles published on Jan 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X