Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL 2025: കബഡിയെ സൂപ്പറാക്കാന്‍ ഇനി അവരുമെത്തും, 4 പുതിയ സ്‌പോണ്‍സര്‍മാര്‍

മുംബൈ: പ്രോ കബഡി ലീഗിനെ (PKL) കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ ജിയോ ഹോട്‌സ്റ്റാറിനൊപ്പം നാലു പുതിയ സ്‌പോണ്‍സര്‍മാര്‍ കൂടിയെത്തുന്നു. ശ്രീരാം ഫിനാന്‍സ് ലിമിറ്റഡ് (BFSI), അള്‍ട്രാറ്റെക് സിമന്റ് (ഇന്‍ഫ്രാസ്ട്രക്ചര്‍), ബിര്‍ല ടൈല്‍സ്റ്റിക്‌സ് (ടൈല്‍ അഡ്ഹസീവ്), റെഡ് ബുള്‍ (എനര്‍ജി ഡ്രിങ്ക്) എന്നിവരാണ് പുതുതായെത്തിയ നാലു സ്‌പോണ്‍സര്‍മാര്‍.

സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് കൂടുതല്‍ ബ്രാന്‍ഡുകള്‍ കൂടി സംഘത്തില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 29നാണ് പികെഎല്ലിന്റെ 12ാം എഡിഷനു തുടക്കമാവുന്നത്.

PKL

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്‌പോര്‍ട്‌സ് ലീഗായി പികെഎല്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ടിവിയിലും ഡിജിറ്റലിലും കൂടി 283 മില്യണ്‍ പ്രേക്ഷകരിലേക്കു ലീഗ് എത്തിയിരുന്നു. ഹിന്ദി സംസാരിക്കുന്ന വിപണികളില്‍ മാത്രം സീസണ്‍ 11ന് 140 മില്യണ്‍ പ്രേക്ഷകരിലെത്താന്‍ കഴിഞ്ഞു.

മുന്‍നിര റിയാലിറ്റി, ക്വിസ്, ടാലന്റ് ഷോകളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. വ്യാപ്തിയ്ക്കു പുറമേ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആകര്‍ഷണം നേടിയ സ്‌പോര്‍ട്‌സ് പ്രോപ്പര്‍ട്ടികളിലൊന്നാണ് പ്രോ കബഡി ലീഗ്. പ്രേക്ഷകര്‍ ഓരോ മല്‍സരത്തിലും ശരാശരി 64% സമയത്തോളം മത്സരങ്ങള്‍ കണ്ടു.

പുതുക്കിയ ഫോര്‍മാറ്റും, സമ്പന്നമായ കഥപറച്ചിലും, മെച്ചപ്പെടുത്തിയ ഫാന്‍ ഇന്ററാക്റ്റിവിറ്റിയും, ജിയോ ഹോട്ട്സ്റ്റാറിലെ ഏഴു ഭാഷാ ഫീഡുകളോടുകൂടി 10ല്‍ കൂടുതല്‍ ടിവി ചാനലുകളില്‍ വ്യാപകമായ കവറേജുമൊക്കെയാണ് സീസണ്‍ 12നെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ സഹായിച്ചതെന്നു ജിയോസ്റ്റാര്‍ വക്താവ് പറഞ്ഞു:

പികെഎല്‍ രാജ്യത്ത് ഏറ്റവുമധികം പിന്തുടരപ്പെടുന്ന സ്‌പോര്‍ട്‌സ് ലീഗുകളില്‍ ഒന്നാണ്. ബ്രാന്‍ഡുകള്‍ക്ക് ഉയര്‍ന്ന ദൃശ്യാവിഷ്‌കാരവും പ്രീമിയം പ്രേക്ഷകരുമായി ശക്തമായ ബന്ധവുമൊരുക്കും. ഉത്സവ സീസണിന് തൊട്ടുമുമ്പ് സീസണ്‍ 12 വരുന്നതിനാല്‍, പങ്കാളികള്‍ക്ക് അവരുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ മികച്ച അവസരം ലഭിക്കുന്നു.

ടിവി, ഡിജിറ്റല്‍, ഓണ്‍-ഗ്രൗണ്ട് തുടങ്ങിയ മേഖലകളിലാകെ പികെഎല്‍ നല്‍കുന്ന സംയോജിത വ്യാപ്തി, അതുല്യമായ വലുപ്പവും, പങ്കാളികള്‍ക്ക് അത്യന്തം ആകര്‍ഷകമായ അവസരവുമാണ് നല്‍കുന്നത്. തെലുങ്ക് ടൈറ്റന്‍സും തമിഴ് തലൈവാസും തമ്മിലുള്ള ആവേശകരമായ പോരാട്ടത്തോടെയാണ് പുതിയ സീസണ്‍ തുടങ്ങുന്നത്. ഇതിലൂടെ ഇന്ത്യയുടെ പ്രമുഖ കബഡി ലീഗിന്റെ മറ്റൊരു ആക്ഷന്‍ നിറഞ്ഞ പതിപ്പിന് വേദി ഒരുക്കും.

Story first published: Tuesday, August 26, 2025, 18:06 [IST]
Other articles published on Aug 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+