ലോകകപ്പില്‍ വന്‍ സുരക്ഷാ വീഴ്ച; ഓടിയെത്തിയ കാണി ബെയ്ല്‍സ് തട്ടിമാറ്റി
മാഞ്ചസ്റ്റര്‍: ഇഷ്ടതാരങ്ങളെ തൊടാനും സെല്‍ഫിയെടുക്കാനും ക്രിക്കറ്റ് മത്സരത്തിനിടെ പിച്ചില്‍ ഓടിക്കയറുന്ന ആരാധകരെ കാണാറുണ്ട്. പിറകെയോടി ഇവരെ പിടികൂടുക സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ശ്രമകരമായ കാര്യമാണ്. ഇത്തരക്കാര്‍ മൈതാനത്തിറങ്ങുന്നതിന് മുന്‍പ് തന്നെ പിടികൂടാനായി കനത്ത സുരക്ഷയൊരുക്കാറുണ്ട്. എന്നാല്‍, ലോകകപ്പില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒരാള്‍ പിച്ച് കൈയ്യേറി.
ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിടെയായിരുന്നു സംഭവം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 398 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് അഫ്ഗാന്‍ ബാറ്റ് ചെയ്യവെ ഒരു കൗമാരക്കാരന്‍ മൈതാനത്തേക്ക് ഓടിയിറങ്ങുകയായിരുന്നു. ഇഷ്ടതാരത്തെ കാണാനാണ് ഇയാള്‍ ഓടിയെത്തിയതെന്നാണ് ധരിച്ചതെങ്കിലും ബാറ്റ്‌സ്മാന്റെ അടുത്തെത്തി സ്റ്റമ്പിന് മുകളിലെ ബെയ്‌സ് തട്ടിമാറ്റി.

പിറകെ ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി സ്റ്റേഡിയത്തിന് പുറത്തെത്തിച്ചു. ഇത്തരക്കാര്‍ക്ക് ഭാവിയില്‍ സ്റ്റേഡിയത്തില്‍ വിലക്ക് ഏര്‍പ്പെടുത്തുക ഇംഗ്ലണ്ടില്‍ സാധാരണമാണ്. ഈ ലോകകപ്പില്‍ ഇത് ആദ്യത്തെ സംഭവമാണന്നെതിനാല്‍ വരും മത്സരങ്ങളില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കളിക്കാരുടെ സുരക്ഷാപ്രശനം കൂടിയായതിനാല്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് മൈതാനത്ത് ഓടിക്കയറിയതിലൂടെ വ്യക്തമാകുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications