വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രസീല്‍ താരം ഫിലിപ്പ് കൗടീന്യോ ബാഴ്‌സലോണയില്‍നിന്നും ബയേണ്‍ മ്യൂണിക്കിലെത്തി

ബാഴ്‌സലോ: ബാഴ്‌സലോണ താരം ഫിലിപ്പ് കൗടീന്യോടെ ബയേണ്‍ മ്യൂണിക്കിലെത്തിച്ചതായി റിപ്പോര്‍ട്ട്. ഒരുവര്‍ഷത്തെ ലോണ്‍ അടിസ്ഥാനത്തില്‍ താരത്തെ കൈമാറ്റം ചെയ്യാന്‍ കരാറിലേര്‍പ്പെട്ടതായി ബയേണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലിവര്‍പൂളില്‍നിന്നും 2018ല്‍ ഏറെ പ്രതീക്ഷയോടെ ബാഴ്‌സലോണയിലെത്തിയ കൗടീന്യോയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് താരത്തെ കൈമാറാന്‍ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് കൗടീന്യോ മടങ്ങുമെന്നായിരുന്നു സൂചന. ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഉള്‍പ്പെടെയുള്ളവര്‍ താരത്തിനായി രംഗത്തിറങ്ങിയെങ്കിലും കരാറിലേര്‍പ്പെടാന്‍ കഴിഞ്ഞില്ല. കൗടീന്യോയെ കൈമാറാനുള്ള പ്രാഥമിക കരാര്‍ പൂര്‍ത്തിയായിട്ടുണ്ട്. കരാര്‍ പൂര്‍ണമായാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഒദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. ബുണ്ടസ് ലീഗ ആദ്യ മത്സത്തില്‍ ഹെര്‍ത്തയുമായി സമനിലയില്‍ പിരിഞ്ഞ ബയേണിന് ഇക്കുറി ലീഗ് കിരീടം നിലനിര്‍ത്തുക കടുപ്പമാകും.

ലാ ലീഗ സീസണിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വിലാ ലീഗ സീസണിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

philippecoutinho

കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി 54 മത്സരങ്ങള്‍ കളിച്ച കൗടീന്യോ കേവലം 11 ഗോള്‍ മാത്രമാണ് നേടിയത്. അന്റോണിയോ ഗ്രിസ്മാന്‍ ഈ വര്‍ഷം ബാഴ്‌സയിലെത്തിയതോടെ കൗടീന്യോയുടെ നിലനില്‍പും അവതാളത്തിലായി. ഇരുവരും ഒരേ പൊസിഷനില്‍ കളിക്കുന്നവരായകാല്‍ ആദ്യ ഇലവനില്‍ ഇടംനേടുക ബുദ്ധിമുട്ടാകും. ഫ്രഞ്ച് താരം ഡംബാലെയും ഈ സ്ഥാനത്ത് കളിക്കാന്‍ അനുയോജ്യനായതിനാല്‍ ബാഴ്‌സ കൗടീന്യോയെ താത്കാലികമായി ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിഎസ്ജിയില്‍ നിന്നും നെയ്മര്‍ കൂടി എത്തുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സലോണയുടെ നീക്കം.

Story first published: Saturday, August 17, 2019, 11:14 [IST]
Other articles published on Aug 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X